ന്യൂഡല്‍ഹി: ജൂണിലെ യു.ജി.സി നെറ്റ് പരീക്ഷക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. 2025 ജൂൺ 21 മുതൽ 30 വരെ ആയിരിക്കും പരീക്ഷകൾ നടക്കുന്നത്.
പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി 2025 മേയ് എട്ട് രാത്രി 11:59 വരെയാണ്. മെയ് ഒമ്പത് മുതൽ മെയ് 10 വരെ രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ അവസരം ഉണ്ടാകും.
ഫീസ്
സംവരണമില്ലാത്ത വിഭാഗക്കാർ 1150 രൂപയും ജനറൽ-ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം.
അപേക്ഷിക്കേണ്ട വിധം
ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ, “UGC-NET june-2025: Click Here to Register/Login” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക.
രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ ഫീസ് അടച്ച് സമർപ്പിക്കുക.
അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.