സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: അപേക്ഷ തീയതി നീട്ടി

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ: അപേക്ഷ തീയതി നീട്ടി

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി.

വർഷംതോറും മൂന്ന് ഘട്ടങ്ങളായാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ നടത്താറുള്ളത്. പ്രിലിമിനറിയാണ് ആദ്യഘട്ടം. അതു കഴിഞ്ഞ് മെയിൻസും പിന്നീട് അഭിമുഖവും. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിലൂടെ സെലക്ഷൻ ലഭിക്കുക.

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയുടെയും അപേക്ഷാതീയതി ഫെബ്രുവരി 18 വരെ നീട്ടിയതായി യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിപ്പ് വന്നത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 25 വരെ അപേക്ഷയിൽ തിരുത്തുവരുത്താനുള്ള അവസരമുണ്ട്.

നേരേത്തേ ഫെബ്രുവരി 11ആയിരുന്നു അപേക്ഷ അയക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്: http://upsconline.gov.in കാണുക.

അപേക്ഷാ തീയതി നീട്ടാനുള്ള കാരണം യു.പി.എസ്.സി വെളിപ്പെടുത്തിയിട്ടില്ല. പോർട്ടൽ വഴി അപേക്ഷ നൽകുന്നതിന് പ്രയാസങ്ങൾ നേരിട്ടതായി ചില ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. മേയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുക. ഏതാണ്ട് ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. അതിൽ 38 എണ്ണം ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം ചെയ്തിരിക്കുകയാണ്.

Tags:    
News Summary - UPSC extends date to apply for civil services prelims exam till Feb 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.