പട്ടികവർഗ വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് 150 കുട്ടികളെ തെരഞ്ഞെടുത്ത് സംസ്ഥാനത്തിന്റെ മൂന്നു മേഖലകളിലായി പരിശീലനം നൽകും.

സിനിമയുടെ കലാപരവും തൊഴിൽപരവുമായ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ്‌-കണ്ടന്റ്‌ മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയും യുവ കലാകാരന്മാർക്ക്‌ വഴികാട്ടിക്കൊടുക്കലുമാണ്‌ ലക്ഷ്യം. അക്കാദമിയുടെ നൂതനമായ ഈ പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ പട്ടികവർഗ വികസന വകുപ്പ് നൽകും

Tags:    
News Summary - Film Study Scheme for Scheduled tribe Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.