മലപ്പുറം: പ്ലസ്ടുവിന് ശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജർമൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ജർമനിയില്‍ രജിസ്ട്രേഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷനല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം.
താൽപര്യമുള്ളവര്ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഇംഗ്ലീഷില്‍ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജർമന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു അവശ്യ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോർക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഇന്‍ ചാർജ് അജിത്ത് കോളശ്ശേരി അറിയിച്ചു.
18 നും 27നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാർഥികള്‍ക്കാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.
കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org വെബ്സൈറ്റുകളിൽ.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.