ന്യൂഡൽഹി: വൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യൻ ഐ.ടിയിലെ ബിസിനസ് പ്രോസസ് മാനേജ്മെന്റ് മേഖല (IT -BPM). 2022 സാമ്പത്തിക വർഷത്തിൽ 3.75 ലക്ഷം ജീവനക്കാരെ ഈ മേഖലയിൽ നിയമിക്കും. മേഖലയിലെ ജീവനക്കാരുടെ എണ്ണം 48.5 ലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ടീംലീസ് ഡിജിറ്റലിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അഞ്ചുവർഷത്തോടെ ഒരു കോടി ജീവനക്കാരിലേക്ക് എത്തിക്കുന്നതിന്‍റെ ആദ്യപടിയായാണ് അടുത്ത വർഷത്തെ നിയമനം. കരാർ ജീവനക്കാരുടെ എണ്ണം മൂന്ന് ശതമാനത്തിൽനിന്ന് ആറുശതമാനമാക്കി ഉയർത്തുകയും ചെയ്യും. 2022 മാർച്ചോടെ ഐ.ടി കരാർ ജീവനക്കാരുടെ എണ്ണം 1.48 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റൽ സ്കില്ലുകളിൽ ആയിരിക്കും ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുക. ഇതിൽ തന്നെ 13ഓളം ഡിജിറ്റൽ സ്കിൽ മേഖലയിലായിരിക്കും ആവശ്യക്കാരേറെ. 2021നെ അപേക്ഷിച്ച് ഇൗ മേഖലയിൽ 7.5 ശതമാനം വർധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ മേഖലയിലെ കരാർ ജീവനക്കാരുടെ എണ്ണം 50 ശതമാനത്തോളം വർധിക്കും. ഡാറ്റ എൻജിനീയറിങ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സ്കിൽ എന്നിവയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വൻ വളർച്ച കാഴ്ചവെക്കുന്ന മേഖലയാണ് ഐ.ടി -ബി.പി.എം. സ്വകാര്യ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഡിജിറ്റൽ സ്കിൽ ഹബ്ബായി രാജ്യത്തെ മാറ്റുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.