പരീക്ഷാക്കാലം വിദ്യാർത്ഥികളെ പോലെ തന്നെ രക്ഷിതാക്കൾക്കും ഏറെ നിർണായകമാണ്. കുട്ടികളുടെ തയ്യാറെടുപ്പുകൾക്കൊപ്പം മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടുപേരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് നല്ലൊരു വിജയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുക. അവ ഏതൊക്കെയെന്നു നോക്കാം.
• ഭീതി ഒഴിവാക്കുക- പരീക്ഷയെ പേടിയോടല്ല, ധൈര്യത്തോടെയാണ് നേരിടേണ്ടതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.
• അമിത സമ്മർദ്ദം കൊടുക്കാതിരിക്കുക - നിരന്തരം പരീക്ഷയെപ്പറ്റിയുള്ള സംസാരം, എല്ലാ വിഷയങ്ങൾക്കും 100 ശതമാനം മാർക്ക് വാങ്ങണം തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കി അമിത സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുക.
• കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന് നൽകുന്ന കരുതൽ പോലെ തന്നെ കൂടുതൽ ശ്രദ്ധ മാനസിക ആരോഗ്യത്തിനും നൽകുക.
• എട്ട് മണിക്കൂർ കൃത്യമായി കുട്ടികൾ ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
• ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പാക്കുക.
• യോഗ, ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ എന്നിവ ശീലിപ്പിക്കുക.
• പഠനത്തിനിടയിൽ കൃത്യമായ ഇടവേള എടുക്കാനും ചെറിയ രീതിയിൽ വിനോദത്തിലേർപ്പെടാനും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക.
• പഠനത്തിന് ശല്യമാകുന്ന കാര്യങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
•ആത്മവിശ്വാസം വളർത്തുക.
• മറ്റ് കുട്ടികളുമായി താരതമ്യം ഒഴിവാക്കുക.
• പരീക്ഷാ സമയങ്ങളിൽ കുട്ടികൾക്ക് പഠനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കുക.
• ഗാഡ്ജറ്റുകളുടെ ഉപയോഗം കുറച്ച് പഠനത്തിൽ ഫോക്കസ് ചെയ്യാൻ അവസരമൊരുക്കുക.
• മൈൻഡ് ഗെയിമിങ്ങിലൂടെ കുട്ടികളുടെ കോൺസെൻട്രേഷൻ പവർ കൂട്ടുക.
• എളുപ്പമുള്ള രണ്ട് വിഷയങ്ങൾക്കിടയിൽ ഒരു പ്രയാസമുള്ള വിഷയം പഠിക്കുന്ന സാൻഡ്‌വിച്ച് മെത്തേഡ് കുട്ടികൾക്ക് ശീലമാക്കുക.
• മികച്ച പഠനാന്തരീക്ഷം നൽകുന്നതോടൊപ്പം എപ്പോഴും മാതാപിതാക്കൾ കൂടെ ഉണ്ടെന്ന വിശ്വാസം കൂടി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.