ശാസ്ത്രരംഗത്തിന് നവീനമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും സംഭാവന ചെയ്യുന്നവരെ കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. അത്തരത്തില്‍ യുവപ്രതിഭകളെ തേടുകയാണ് ബയോടെക്നോളജി ഡിപ്പാര്‍ട്മെന്‍റ്. 2015ലെ ‘ഇന്നവേറ്റിവ് യങ് ബയോടെക്നോളജിസ്റ്റ് അവാര്‍ഡി’ന് ഇപ്പോള്‍ അപേക്ഷിക്കാം. നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന് സാമ്പത്തികസഹായവും ഗവേഷകര്‍ക്ക് ഫെലോഷിപ്പും ലഭിക്കും.
സ്ഥിരം ജോലിയുള്ള ഗവേഷകര്‍ക്ക് പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് വര്‍ഷം ലക്ഷം രൂപയും സ്ഥിരംജോലിയില്ലാത്തവര്‍ക്ക് 75,000 രൂപയും ലഭിക്കും. ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് 10 ലക്ഷം, യാത്ര, അപ്രതീക്ഷിത ചെലവുകള്‍ എന്നിവക്ക് ആറു ലക്ഷം, അധിക ചെലവിന് ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
35 വയസ്സ് കഴിയാത്ത പിഎച്ച്.ഡിക്കാരാണ് അപേക്ഷിക്കേണ്ടത്. ലൈഫ്സയന്‍സിന്‍െറ ഏതെങ്കിലും ബ്രാഞ്ചിലോ മെഡിസിന്‍, എന്‍ജിനീയറിങ്, ടെക്നോളജി എന്നിവയിലോ പിഎച്ച്.ഡി നേടിയിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ഡോ. ടി. മദന്‍മോഹന്‍, അഡൈ്വസര്‍, ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോടെക്നോളജി, ലോധി റോഡ്, ന്യൂഡല്‍ഹി-110003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.