ഭാസ്കര അഡ്വാന്‍സ്ഡ് സോളാര്‍ എനര്‍ജി ഫെലോഷിപ്

സോളാര്‍ എനര്‍ജിയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പും ഇന്തോ-യു.എസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോറവും ചേര്‍ന്ന് നടത്തുന്ന ഭാസ്കര അഡ്വാന്‍ഡ് സോളാര്‍ എനര്‍ജി ഫെലോഷിപ്പിന് അപേക്ഷിക്കാം. 
അമേരിക്കയിലെ സ്ഥാപനങ്ങളില്‍ ഫെലോഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിക്കും. ഏഴ് സ്റ്റുഡന്‍റ് ഇന്‍േറണ്‍ഷിപും ഏഴ് ഫെലോഷിപ്പുമാണ് നല്‍കുന്നത്. 
യോഗ്യത: സ്റ്റുഡന്‍റ് ഇന്‍േറണ്‍ഷിപ് -പൊതുമേഖലയിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ലബോറട്ടറി, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഗവേഷണം നടത്തുന്നവരായിരിക്കണം. സോളാര്‍ എനര്‍ജിയെ കുറിച്ചായിരിക്കണം ഗവേഷണം. പ്രായം 2015 ഡിസംബര്‍ 31 ന് 32 കവിയരുത്. 
ഫെലോഷിപ് -സോളാര്‍ എന്‍ജിനീയറിങ്, ടെക്നോളജി, സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്.ഡി ചെയ്യുന്നവര്‍ക്ക്.പ്രായം 2015 ഡിസംബര്‍ 31 ന് 40 കവിയരുത്. മാസംതോറും സ്റ്റൈപന്‍റ്, വിമാന യാത്രാനിരക്ക്, ഗവേഷണ സഹായം എന്നിവ ലഭിക്കും. മൂന്ന് മുതല്‍ 12 മാസം വരെയാണ് ഫെലോഷിപ് ലഭിക്കുക. 
അപേക്ഷിക്കേണ്ട വിധം: www.iusstf.orgല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യു.എസ് സ്ഥാപനത്തില്‍നിന്നുള്ള അസെപ്റ്റന്‍സ് ലെറ്റര്‍, രണ്ട് റഫറിമാരുടെ റെക്കമെന്‍േറഷന്‍ ലെറ്റര്‍, നോ ഒബ്ഷക്ന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ  jcerdc@indousstf.org  വിലാസത്തിലേക്ക് മെയില്‍ ചെയ്യണം. 
അവസാനതീയതി നവംമ്പര്‍ 15. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.