ചെന്നൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം വിസിറ്റിങ് പ്രഫസറായിരുന്ന അമേരിക്കയിലെ സൗത്ത് ഫ്ളോറിഡ സര്‍വകലാശാല അദ്ദേഹത്തിന്‍െറ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു.
അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കലാമിന്‍െറ സന്തത സഹചാരിയും അദ്ദേഹത്തിന്‍െറ ശാസ്ത്ര ഉപദേശ്ടാവുമായിരുന്ന വി.പൊന്‍രാജിന് അയച്ച കത്തില്‍ സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
സയന്‍സ്, എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ സൗത്ത് ഫ്ളോറിഡ സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പിന്‍െറ ആനുകൂല്യം ലഭിക്കുന്നത്. 2012 കാലഘട്ടത്തിലാണ് കലാം സര്‍വകലാശായില്‍ വിസിറ്റിങ് പ്രഫസറായിരുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായ അമേരിക്കന്‍ സര്‍വകലാശാല ഏര്‍പ്പെടുത്തുന്ന സ്കോളര്‍ഷിപ്പില്‍ സന്തോഷം അറിയിക്കുന്നതായി പൊന്‍ രാജ് പ്രതികരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.