പുതുമ നിറഞ്ഞ കണ്ടുപിടിത്തങ്ങള്‍ കൊണ്ട് നമ്മളെ ഞെട്ടിക്കുന്ന പല കുട്ടിക്കൂട്ടങ്ങളുമുണ്ട്. സ്കൂള്‍ തലത്തില്‍ നടത്തുന്ന ശാസ്ത്രമേളകള്‍ അത്തരത്തിലുള്ള ആശയങ്ങളുടെ കലവറയാണ്. പല്ല് പറിക്കാനുള്ള യന്ത്രം മുതല്‍ റോക്കറ്റ് പറത്തല്‍ വരെ കുഞ്ഞുപ്രതിഭകള്‍ നിസ്സാരമായി ചെയ്തുകളയും. അത്തരം ആശയങ്ങള്‍ രാജ്യപുരോഗതിക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് എ.പി.ജെ. അബ്ദുല്‍ കലാം ഇഗ്്നൈറ്റ് അവാര്‍ഡിനുള്ളത്. പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടിക്കണ്ടുപിടിത്തക്കാര്‍ക്ക് സയന്‍സ് ആന്‍ഡ് ടെക്്നോളജി വകുപ്പിന്‍െറ സ്വയംഭരണ വിഭാഗമായ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ഇഗ്നൈറ്റ് അവാര്‍ഡുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നിത്യജീവിതത്തില്‍ ആവശ്യം വരുന്ന സാങ്കേതികമായ കണ്ടുപിടിത്തങ്ങളും ഉപകരണ മാതൃകകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. 2008ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 142 അവാര്‍ഡുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒറ്റക്കും കൂട്ടായും നടത്തിയ കണ്ടുപിടിത്തങ്ങള്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അപേക്ഷകളും അയക്കാം. സ്കൂള്‍ വിദ്യാര്‍ഥികളല്ലാത്ത 17 വയസ്സിന് താഴെയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ശാസ്ത്രവിഷയം പഠിക്കുന്നവര്‍ക്ക് മാത്രമല്ല കോമേഴ്സ്, ആര്‍ട്സ് മേഖല പഠനവിഷയമാക്കിയവര്‍ക്കും അവസരമുണ്ട്.
ignite@nifindia.org എന്ന ഇ-മെയില്‍ വിലാസത്തിലോ nif.org.in/submitidea.php എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലോ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍-ഇന്ത്യ, സാറ്റലൈറ്റ് കോംപ്ളക്സ്, പ്രേംചന്ദ് നഗര്‍ റോഡ്, ജോദ്പൂര്‍ ടെക്റ, സാറ്റലൈറ്റ്, അഹമ്മദാബാദ്-380015, ഗുജറാത്ത് എന്ന വിലാസത്തിലോ വിശദാംശങ്ങള്‍ അയക്കണം. അപേക്ഷ അയക്കുമ്പോള്‍ കണ്ടുപിടിത്തങ്ങളുടെ മാതൃക അയക്കേണ്ടതില്ല. പകരം ഉപകരണത്തിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഫോട്ടോയോ വിഡിയോയോ അയക്കണം. മാതൃക ആവശ്യമാണെങ്കില്‍ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ മത്സരാര്‍ഥിയെ അറിയിക്കും. ഈ മാസം 31 വരെയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഒക്ടോബര്‍ 15ന് ഫലം പ്രഖ്യാപിക്കും. അവാര്‍ഡ് ജേതാക്കളുടെ കണ്ടുപിടിത്തത്തിന്‍െറ പ്രദര്‍ശനവും നടത്തും. വിശദ വിവരങ്ങള്‍ക്കും മുന്‍വര്‍ഷത്തെ കണ്ടുപിടിത്തങ്ങള്‍ കാണാനും nif.org.in/ignite സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.