അറിവിന്‍െറ വെളിച്ചം പകരാന്‍ ടീച്ച് ഫോര്‍ ഇന്ത്യ

കുഞ്ഞുമനസ്സുകളില്‍ അറിവിന്‍െറ വെളിച്ചം പകര്‍ന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്കുമുണ്ട് അവസരം. അറിവുകൊണ്ട് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്താന്‍ കുരുന്ന് ബാല്യങ്ങളെ പ്രാപ്തരാക്കാനുള്ള അവസരമാണ് ടീച്ച് ഫോര്‍ ഇന്ത്യ നല്‍കുന്നത്. സാമൂഹികമായി ഏറ്റവും താഴെതട്ടില്‍ നില്‍ക്കുന്നതും ചേരിപ്രദേശങ്ങളിലുമുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കാണ് ടീച്ച് ഫോര്‍ ഇന്ത്യ പഠനത്തിനുള്ള അവസരം നല്‍കുന്നത്. രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക. ടീച്ച് ഫോര്‍ ഇന്ത്യയുടെ ഭാഗമാവുന്നതോടെ രാജ്യത്തിന്‍െറ വിദ്യാഭ്യാസ അവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകും. 
അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്കും 2017 മേയ് മാസത്തോടെ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും ഇന്ത്യക്ക് വേണ്ടി പഠിപ്പിക്കാന്‍ ഒരുങ്ങാം. മുംബൈ, പുണെ, ഡല്‍ഹി. ചെന്നൈ, ഹൈദരാബാദ്, അഹ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ജോലിചെയ്യേണ്ടി വരുക. 2017 ജൂണിലാണ് അധ്യയനം ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിയമിക്കപ്പെടുന്ന സ്കൂളുകളില്‍ ആഴ്ചയില്‍ ആറു ദിവസവും ജോലിചെയ്യേണ്ടിവരും. ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍ നിയമിക്കപ്പെടുകയും ഇംഗ്ളീഷിലുള്ള പരിശീലന ക്ളാസുകളുടെ ഭാഗമാവുകയും ചെയ്യേണ്ടതുകൊണ്ട് അപേക്ഷകര്‍ക്ക് ഇംഗ്ളീഷ് പരീജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. 
തെരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളിലായാണ് ടീച്ച് ഫോര്‍ ഇന്ത്യയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. apply.teachforindia.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ടീച്ച് ഫോര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നുള്ള വിശദാംശങ്ങള്‍ അപേക്ഷയില്‍ നല്‍കണം. അപേക്ഷ അയച്ചാല്‍ 1.5 മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ ടെസ്്റ്റിനുള്ള ചോദ്യങ്ങള്‍ ലഭിക്കും. ലോജികല്‍ റീസണിങ്, ഇംഗ്ളീഷ് ലാംഗ്വേജ് എബിലിറ്റി വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. അപേക്ഷ അയച്ച് നാലു ദിവസത്തിനുള്ളില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ അപേക്ഷയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാവു. 
രണ്ടാം ഘട്ടമായി 30 മിനിറ്റ് നീളുന്ന ഫോണ്‍ അഭിമുഖമായിരിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ നേരിട്ട് വിളിക്കും. ഗ്രൂപ്പ് ചര്‍ച്ച, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖം എന്നിവയും ഉണ്ടായിരിക്കും. സ്കൈപ് വഴിയും അഭിമുഖം നടത്താന്‍ അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 17,500 രൂപ ഫെലോഷിപ് ലഭിക്കും. ഈ മാസം 30 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് teachforindia.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.