ഇംഗ്ളണ്ടില്‍ 2017 സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തിലാരംഭിക്കുന്ന മാസ്റ്റേഴ്സ്, ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പിന് യോഗ്യരായ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍നിന്ന് കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഓണ്‍ലൈനായി http://mhrd.gov.in/ Scholarships എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം സെപ്റ്റംബര്‍ 16ന് വൈകീട്ട് മൂന്നു മണിവരെ സ്വീകരിക്കും. എന്‍ജിനീയറിങ്/ടെക്നോളജി, സയന്‍സ്, അഗ്രികള്‍ചര്‍, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മേഖലകളിലായി മുപ്പതോളം പേര്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും. ഒരാള്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സില്‍ അല്ളെങ്കില്‍ ഡോക്ടറല്‍ പ്രോഗ്രാമില്‍ ഏതെങ്കിലുമൊരു വിഷയത്തിലേക്കു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
കോഴ്സുകളും പഠനവിഷയങ്ങളും
ഇംഗ്ളണ്ടില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സിലും (ഒരു വര്‍ഷത്തെ കാലയളവ്) ഡോക്ടറല്‍ ഡിഗ്രി കോഴ്സിലും (മൂന്ന്/നാല് വര്‍ഷമാണ് പഠനദൈര്‍ഘ്യം) ഇനി പറയുന്ന വിഷയങ്ങളിലാണ് പഠനാവസരം:
എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി: ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍, എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസ്, റിമോട്ട്സെന്‍സിങ് ടെക്നോളജി, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ബയോടെക്നോളജി/ബയോകെമിക്കല്‍ എന്‍ജിനീയറിങ്, റോബോട്ടിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സ്, എയ്റോസ്പേസ് എന്‍ജിനീയറിങ്/എയ്റോനോട്ടിക്സ്, സിവില്‍ എന്‍ജിനീയറിങ്/ആര്‍കി ടെക്ചര്‍, മെറ്റീരിയല്‍ സയന്‍സ്, മൈനിങ് എന്‍ജിനീയറിങ്, മറൈന്‍ എന്‍ജിനീയറിങ്.
സയന്‍സ് (പ്യൂവര്‍ ആന്‍ഡ് അപൈ്ളഡ്): മാത്തമാറ്റിക്സ്, മോളിക്കുലര്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി (ഫാര്‍മസ്യൂട്ടിക്കല്‍/മെഡിസിനല്‍ കെമിസ്ട്രി ഉള്‍പ്പെടെ).
അഗ്രികള്‍ചര്‍: അഗ്രോണമി ആന്‍ഡ് ഫോറസ്ട്രി.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്: ഹിസ്റ്ററി, സോഷ്യോളജി, മാനേജ്മെന്‍റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഫിലോസഫി, സൈക്കോളജി, ലോ, ഇംഗ്ളീഷ് (ലിറ്ററേച്ചര്‍/ലിംഗ്വസ്റ്റിക്സ്), പൊളിറ്റിക്കല്‍ സയന്‍സ് (ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ഉള്‍പ്പെടെ).
യോഗ്യത
അപേക്ഷകര്‍ക്ക് 16.9.2016ന് 40 വയസ്സ് കവിയാന്‍ പാടില്ല. മാസ്റ്റേഴ്സ് കോഴ്സിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിന് മുമ്പായി ബാച്ചിലേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിയണം. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനീയറിങ്/ടെക്നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി ബിരുദമെടുക്കണം.
പിഎച്ച്.ഡി (ഡോക്ടറല്‍) പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടുന്നതിന് 2017 ഒക്ടോബറിനുമുമ്പ് മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കണം. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും എന്‍ജിനീയറിങ്/ടെക്നോളജി, സയന്‍സ്, അഗ്രികള്‍ചര്‍ വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെയും മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കണം.
അപേക്ഷകര്‍ക്ക് ഇംഗ്ളീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടാകണം. വിശദമായ യോഗ്യതാമാനദണ്ഡങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ഇന്ത്യയില്‍നിന്ന് 65 വിദ്യാര്‍ഥികളെയാണ് പരമാവധി നാമനിര്‍ദേശം ചെയ്യുക. ഇതില്‍ 26 പേര്‍ പിഎച്ച്.ഡി വിഭാഗത്തിലായിരിക്കും. ഏകദേശം 25 മുതല്‍ 30 പേരെ അന്തിമമായി സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കും.
ഇന്‍റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് 2016 ഒക്ടോബര്‍ 20ന് പ്രസിദ്ധപ്പെടുത്തും. ഇന്‍റര്‍വ്യൂ നവംബര്‍ 16നും ഡിസംബര്‍ എട്ടിനും മധ്യേ നടക്കും.
സ്കോളര്‍ഷിപ്: യു.കെയിലേക്കും തിരിച്ചുമുള്ള എയര്‍ഫെയര്‍, ട്യൂഷന്‍, പരീക്ഷാ ഫീസുകള്‍, പ്രതിമാസം 1043 പൗണ്ട് അല്ളെങ്കില്‍ 1279 പൗണ്ട് നിരക്കില്‍ സ്റ്റൈപന്‍ഡ്, തിസീസ് ഗ്രാന്‍റ്, വാംക്ളോത്തിങ് അലവന്‍സ്, സ്റ്റഡി ട്രാവല്‍ ഗ്രാന്‍റ്, പിഎച്ച്.ഡി സ്കോളേഴ്സിന് ഫീല്‍ഡ്വര്‍ക് ഗ്രാന്‍റ്, സ്പൗസ് അലവന്‍സ്, ചൈല്‍ഡ് അലവന്‍സ് മുതലായവ അടങ്ങിയതാണ് കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്.
കൂടുതല്‍ വിവരങ്ങള്‍ http://mhrd.gov.in / Scholarships, http://bit.ly/cscuk-handbook-forms എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.