ഡറാഡൂണിലെ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി) ലിമിറ്റഡ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനറല്‍ വിഭാഗത്തിലും ഒ.ബി.സി വിഭാഗത്തിലും പെടുന്ന എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലും ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ), ജിയോളജി ജിയോഫിസിക്സ് വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഒ.എന്‍.ജി.സി സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1000 സ്കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. ഇതില്‍ 50 ശതമാനം സ്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. മേഖലാടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ് വിതരണം. ഇന്ത്യയൊട്ടാകെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലക്കും 200 സ്കോളര്‍ഷിപ്പുകള്‍ വീതം ലഭ്യമാകും. തെക്കന്‍ മേഖലയില്‍ തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍ ആന്‍ഡ് നികോബാര്‍ ഐലന്‍ഡ്സ് എന്നിവ ഉള്‍പ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 4000 രൂപവീതം പ്രതിവര്‍ഷം 48,000 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. തുക വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. പാന്‍കാര്‍ഡും വിദ്യാര്‍ഥിക്കുണ്ടാകണം. എന്‍ജിനീയറിങ് ബിരുദവിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് 600 സ്കോളര്‍ഷിപ്പുകളും എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് 100ഉം എം.ബി.എക്ക് 100ഉം ജിയോളജി/ജിയോഫിസിക്സ് മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് 200ഉം സ്കോളര്‍ഷിപ്പുകള്‍ വീതം ലഭിക്കും.യോഗ്യത: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പഠനം നടത്തുന്നതിനാണ് സ്കോളര്‍ഷിപ് സമ്മാനിക്കുന്നത്. നിശ്ചിത റെഗുലര്‍ ഫുള്‍ടൈം അംഗീകൃത കോഴ്സുകളില്‍ ആദ്യവര്‍ഷം പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
എന്‍ജിനീയറിങ്/മെഡിക്കല്‍ കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ പ്ളസ് ടു/പന്ത്രണ്ടാം ക്ളാസ് പരീക്ഷ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സി.ജി.പി.എ/ഒ.ജി.പി.എയില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കില്‍/തുല്യ സി.ജി.പി.എ/ഒ.ജി.പി.എയില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
അപേക്ഷാര്‍ഥിയുടെ മൊത്തം വാര്‍ഷിക കുടുംബ വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ബന്ധപ്പെട്ട തഹസില്‍ദാരില്‍നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.2016 സെപ്റ്റംബര്‍ ഒന്നിന് അപേക്ഷാര്‍ഥിക്ക് 30 വയസ്സ് കവിയാന്‍ പാടില്ല. നിലവില്‍ സാമ്പത്തിക സഹായമോ മറ്റ് സ്കോളര്‍ഷിപ്പോ ലഭിക്കുന്നവരാകരുത്.
അപേക്ഷ: ഓണ്‍ലൈനായി www.ongcindia.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 10 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് പഠിക്കുന്ന സ്ഥാപന/കോളജ്/വാഴ്സിറ്റി മേധാവിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകള്‍ സഹിതം പോസ്റ്റ് ബോക്സ് നമ്പര്‍ 2091, ചെന്നൈ, തമിഴ്നാട്-600020 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31നകം കിട്ടത്തക്കവണ്ണം അയക്കണം. കവറിനു പുറത്ത് ‘ONGC Scholarship Scheme for Economically Backward General and OBC Category students’ എന്ന് എഴുതിയിരിക്കണം. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
തെരഞ്ഞെടുപ്പ്: ഓരോ കോഴ്സിനും നിശ്ചയിച്ചിട്ടുള്ള യോഗ്യതാ പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മാര്‍ക്കിന്‍െറ ശതമാനം ഒരേപോലെ വന്നാല്‍ കുടുംബവരുമാനം കുറഞ്ഞവര്‍ക്കാണ് മുന്‍ഗണന. ബി.പി.എല്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കും. സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് www.ongcindia.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഒരിക്കല്‍ സമ്മാനിച്ചുകഴിഞ്ഞാല്‍ കോഴ്സ് പൂര്‍ത്തിയാകുംവരെ സ്കോളര്‍ഷിപ് തുടര്‍ന്ന് ലഭിക്കുന്നതാണ്. കോഴ്സില്‍ ഓരോ വര്‍ഷവും പ്രമോഷന്‍ ലഭിക്കാതെ വന്നാല്‍ സ്കോളര്‍ഷിപ് തുടര്‍ന്ന് ലഭിക്കുന്നതല്ല.വര്‍ഷാവര്‍ഷം സ്കോളര്‍ഷിപ് പുതുക്കിക്കിട്ടുന്നതിന് പ്രത്യേകം റിന്യൂവല്‍ ആപ്ളിക്കേഷന്‍ നല്‍കേണ്ടിവരും. ഇതും ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
ഒ.എന്‍.ജി.സി സ്കോളര്‍ഷിപ് ലഭിച്ചതിനുശേഷം മറ്റേതെങ്കിലും സ്കോളര്‍ഷിപ് സ്വീകരിക്കുകയാണെങ്കില്‍ ഒ.എന്‍.ജി.സിയില്‍നിന്നും സ്വീകരിച്ച മഴുവന്‍ സ്കോളര്‍ഷിപ് തുകയും തിരികെ നല്‍കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ www.ongcindia.com എന്ന വെബ്സൈറ്റിലും ആഗസ്റ്റ് 27ലെ എംപ്ളോയ്മെന്‍റ് ന്യൂസ് വാരികയിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.