എന്‍ജിനീയറിങ് വിദ്യാര്‍ഥികളിലെ പ്രതിഭതേടി  നാഷനല്‍ എന്‍ജിനീയറിങ് ചാലഞ്ച്

എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും പൂര്‍ത്തിയായവര്‍ക്കും ശാസ്ത്രവിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കുമായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഗേറ്റ് അക്കാദമി ഒരുക്കുന്ന പ്രതിഭാപരീക്ഷയാണ് നാഷനല്‍ എന്‍ജിനീയറിങ് ചാലഞ്ച് (എന്‍.ഇ.സി). രാജ്യത്തെ മിടുക്കരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ കണ്ടത്തെുന്നതിനും അവരുടെ സാങ്കേതിക പരിജ്ഞാനവും കഴിവും തെളിയിക്കാനുമുള്ള അവസരംകൂടിയാണ് എന്‍.ഇ.സി. മൂന്നു ഘട്ടമായാണ് പരീക്ഷ. പ്രഥമഘട്ടം ഓണ്‍ലൈന്‍ പരീക്ഷ, രണ്ടാംഘട്ടത്തില്‍ എഴുത്തുപരീക്ഷ, രണ്ടുപേര്‍ വീതമുള്ള മികച്ച അഞ്ചു ടീമുകള്‍ക്കായി അവസസാനഘട്ട ക്വിസ് എന്നിങ്ങനെയാണ് ഘട്ടങ്ങള്‍.
ഫെബ്രുവരി 28നാണ് ക്വിസ് തുടങ്ങുന്നത്. ഓരോഘട്ടത്തിലും വിജയികളാവുന്നവര്‍ക്ക് കാഷ് പ്രൈസും  മറ്റു സമ്മാനങ്ങളുമുണ്ട്. മൊത്തം 25 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. 
രാജ്യത്തെ 150 നഗരങ്ങളില്‍നിന്നായി ആയിരത്തിലധികം എന്‍ജിനീയറിങ് കോളജുകളിലെ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പ്രഥമഘട്ടത്തില്‍ പങ്കെടുക്കും. ഇതില്‍നിന്ന് 100 വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍ഘട്ടത്തില്‍ പങ്കെടുക്കാനവസരം. ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എസ്.സി എന്നിവിടങ്ങളില്‍നിന്നുള്ള എന്‍ജിനീയറിങ് വിദഗ്ധരായിരിക്കും പ്രതിഭകളെ തെരഞ്ഞെടുക്കുക. 
ജനറല്‍ ആപ്റ്റിറ്റ്യൂഡ്, മാത്സ് എന്നിവ അടങ്ങിയതാണ് സിലബസ്. ഗേറ്റ് അക്കാദമിയുടെ വെബ്സൈറ്റില്‍നിന്ന് സിലബസ് ഡൗണ്‍ലോഡ് ചെയ്യാം. 
 ഓരോ ദിവസവും സൈറ്റില്‍ അപ്്ലോഡ് ചെയ്യുന്ന ക്വിസില്‍ പങ്കെടുത്ത് വിജയികളാവുന്നവര്‍ക്കും സമ്മാനമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ഗേറ്റ് അക്കാദമിയുടെ www.thegateacademy.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്: 9019188808.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.