ബിരുദദാരികള്‍ക്ക് ന്യൂസിലന്‍ഡില്‍ പി.ജി, പിഎച്ച്.ഡി എന്നിവ ചെയ്യാനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് നല്‍കുന്നു. 65 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
അഗ്രികള്‍ചറല്‍ ഡെവലപ്മെന്‍റ്, റിന്യൂവബ്ള്‍ എനര്‍ജി എന്നീ മേഖലകളിലാണ് പി.ജി/ പിഎച്ച്.ഡി ചെയ്യാനവസരം. ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനര്‍ഹത.
വിദ്യാഭ്യാസ മികവ്, പരീക്ഷാഫലങ്ങള്‍, മറ്റു അംഗീകാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: www.proposal.sakshat.ac.in/scholarship. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അതോടൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഇന്‍റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. വിവരങ്ങള്‍ക്ക്: www.universitiesnz.ac.nz/files/Information for Applicants 2016.pdf എന്ന ലിങ്ക് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.