കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന സമുദായങ്ങളില്‍പെട്ട 11ാം ക്ളാസ് മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2016 -17 അധ്യയനവര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഓണ്‍ലൈനായി www.Scholarships.gov.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാറിന്‍െറ ന്യൂനപക്ഷമന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ് പദ്ധതി സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിലൂടെയാണ് നടപ്പാക്കുന്നത്.
അപേക്ഷകര്‍ ഇനി പറയുന്ന കോഴ്സുകളിലൊന്നില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയും തൊട്ടു മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂനിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ് ലഭിച്ചവരായിരിക്കുകയും വേണം.
•ഗവണ്‍മെന്‍റ്, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലുള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി, കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പ്ളസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി കോഴ്സുകള്‍ പഠിക്കുന്നവര്‍.
•എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ, ഐ.ടി.സി സെന്‍ററുകളിലെ ടെക്നിക്കല്‍, വൊക്കേഷനല്‍ കോഴ്സുകളില്‍ 11ാം ക്ളാസില്‍ പഠിക്കുന്നവര്‍.
•മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന്‍െറ പരിധിയില്‍വരാത്ത കോഴ്സുകള്‍.
അപേക്ഷകരുടെ വാര്‍ഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.മറ്റ് സ്കോളര്‍ഷിപ്പുകളോ സ്റ്റൈപന്‍ഡോ കൈപ്പറ്റുന്നവര്‍ ആയിരിക്കരുത്.
അപേക്ഷകര്‍ക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷനലിസ്റ്റ്/ഷെഡ്യൂള്‍ഡ്/ കമേഴ്സ്യല്‍ ബാങ്കുകളില്‍ ഏതെങ്കിലുമൊന്നില്‍ സ്വന്തം പേരില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.ഒരേ കുടുംബത്തില്‍പെട്ട രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഒരേസമയം ഈ സ്കോളര്‍ഷിപ് നല്‍കുന്നതല്ല. അപേക്ഷകര്‍ക്ക് സ്ഥിരമായ ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടാകണം. ആധാര്‍ നമ്പറും ആവശ്യമാണ്.ഈ സ്കോളര്‍ഷിപ് സംബന്ധിച്ച സമഗ്രവിവരങ്ങള്‍, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, തുടര്‍നടപടികള്‍ എന്നിവ www.scholarships.gov.in, www.collegiateedu.kerala.gov.in -ല്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.