പ്രതിഭാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്‍റ് ഉന്നതവിദ്യാഭ്യാസത്തിനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പ്രതിഭാ  സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനശാസ്ത്രവിഷയങ്ങളില്‍ ബി.എസ്സി അല്ളെങ്കില്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സുകള്‍ക്കാണ് പ്രതിഭ സ്കോളര്‍ഷിപ് ലഭിക്കുക. 
യോഗ്യത: പ്ളസ് ടുവിന് എല്ലാ വിഷയങ്ങള്‍ക്കും കൂടി 95 ശതമാനം മാര്‍ക്കും സയന്‍സ് വിഷയങ്ങള്‍ക്ക് മൊത്തം 95 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്കാണ് (എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനം) അപേക്ഷിക്കാനാകുക. കൂടാതെ അടിസ്ഥാനശാസ്ത്രവിഷയങ്ങളില്‍ ഏതെങ്കിലും ബി.എസ്സി അല്ളെങ്കില്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സിന് പ്രവേശം ലഭിച്ചിരിക്കണം. കേരളത്തില്‍ ജനിച്ചവരുമായിരിക്കണം. 
ഒരു അക്കാദമിക വര്‍ഷം 100 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ലഭിച്ച മാര്‍ക്ക് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഈ അക്കാദമികവര്‍ഷം ബിരുദപ്രവേശം നേടിയവരാകണം. മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ക്ക് പ്രതിഭ സ്കോളര്‍ഷിപ്പിന് അര്‍ഹതയില്ല. 
മൂന്നു വര്‍ഷമാണ് സ്കോളര്‍ഷിപ് കാലാവധി. ബിരുദതലത്തിലോ ഇന്‍റഗ്രേറ്റഡ് എം.എസ്സിയുടെ ആദ്യ മൂന്നു വര്‍ഷങ്ങളിലോ മൊത്തം 75 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയവര്‍ക്ക് ബിരുദാനന്തരപഠനത്തിനോ ഇന്‍റഗ്രേറ്റഡ് എം.എസ്സിയുടെ നാലാം വര്‍ഷമോ സ്കോളര്‍ഷിപ് തുടര്‍ന്നും ലഭിക്കും. 
അപേക്ഷാ രേഖകള്‍ സഹിതം, ബിരുദപഠനം നടത്തുന്ന സ്ഥാപനമേധാവി വഴി അയക്കണം. വിലാസം: 
The Head, Women Scientist Division, Sasthra Bhavan, Pattom (P.O), Thiruvananthapuram- 695 004. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in കാണുക. ഫോണ്‍:  0471-2548208/ 2548346.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.