ഐനെസ്റ്റ് എഴുതൂ, ഐ നര്‍ച്വര്‍ സ്കോളര്‍ഷിപ് നേടാം

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ നര്‍ച്വര്‍ എജുക്കേഷന്‍ സൊലൂഷന്‍സ് മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പാണ് ഐ നര്‍ച്വര്‍ സ്കോളര്‍ഷിപ്. ഐ നര്‍ച്വര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ് ടെസ്റ്റിലൂടെയാണ് (ഐ നെസ്റ്റ്) അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. 
യോഗ്യത: ഏതെങ്കിലും അംഗീകൃതസ്ഥാപനത്തില്‍ 12ാം ക്ളാസ് റെഗുലര്‍ രീതിയില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍ അക്കാദമിക വര്‍ഷങ്ങളില്‍ (10, 11) 50 ശതമാനത്തിലേറെ മാര്‍ക്ക് നേടിയിരിക്കണം. 
സ്കോളര്‍ഷിപ്: മികച്ച 10 വിദ്യാര്‍ഥികള്‍ക്ക് ലക്ഷം രൂപയും തുടര്‍ന്നുള്ള 10 വിദ്യാര്‍ഥികള്‍ക്ക് 75,000 രൂപയും അടുത്ത 10 വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയും സ്കോളര്‍ഷിപ് ലഭിക്കും. രാജ്യത്തൊട്ടാകെ 300 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് പെര്‍ഫോമന്‍സും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഓഫ് പാര്‍ട്ടിസിപ്പേഷനും ലഭിക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ് തുക ലഭിക്കുക.  
പരീക്ഷ: ഐ നെസ്റ്റ് ടെസ്റ്റ് ഓണ്‍ലൈനായാണ് നടത്തുന്നത്. ഏപ്രില്‍ നാലിന് രണ്ടു മുതല്‍ നാലുവരെയാണ് പരീക്ഷ. 10ാം ക്ളാസിലെ സയന്‍സ്, മാത്സ്, ഹിസ്റ്ററി, ജിയോഗ്രഫി, സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ളീഷ്, ലോജിക്കല്‍ റീസണിങ് എന്നി വിഷയങ്ങളെ ആസ്പദമാക്കിയാണ് പരീക്ഷ. 
അപേക്ഷിക്കേണ്ട വിധം: ഐ നര്‍ച്വറിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം രജിസ്റ്റര്‍ ചെയ്യാന്‍. അവസാന തീയതി: ഏപ്രില്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.inurture.co.in
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.