വിദേശ രാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പിഎച്ച്.ഡി കോഴ്സുകള്‍ക്കും ചേരാനാഗ്രഹിക്കുന്ന വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ ദേശീയ ഓവര്‍സീസ് സ്കോളര്‍ഷിപ്. എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്, പ്യുവര്‍ സയന്‍സ് ആന്‍ഡ് അപൈ്ളഡ് സയന്‍സസ്, അഗ്രികള്‍ചറര്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുന്നത്. ആകെ 20 അപേക്ഷകളാണ് പരിഗണിക്കുക. ഇതില്‍ വനിതകള്‍ക്കായി ആറ് സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഒഴിവുകളുടെ എണ്ണവും വനിതാ സംവരണവും സംബന്ധിച്ച വിവരങ്ങള്‍ താഴെ: എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്-6 (ഇതില്‍ രണ്ടെണ്ണം വനിതകള്‍ക്ക്), പ്യുവര്‍ സയന്‍സ് ആന്‍ഡ് അപൈ്ളഡ് സയന്‍സസ് -3 (ഒന്ന് വനിതകള്‍ക്ക്), അഗ്രികള്‍ചര്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍-3 (ഒന്ന് വനിതകള്‍ക്ക്), കോമേഴസ്- 4 (ഒന്ന് വനിതകള്‍ക്ക്), ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് -4 (ഒന്ന് വനിതകള്‍ക്ക്). കാലാവധി പിഎച്ച്.ഡിക്ക് നാലു വര്‍ഷവും ബിരുദാനന്തര ബിരുദത്തിന് മൂന്നു വര്‍ഷവുമാണ് സ്കോളര്‍ഷിപ് കാലാവധി. പിഎച്ച്.ഡി ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനവും ബിരുദാനന്തര ബിരുദം ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 55 ശതമാനത്തില്‍ കുറയാത്ത ബിരുദവും ഉണ്ടായിരിക്കണം. പ്രായപരിധി 35 അപേക്ഷകന്‍െറ രക്ഷിതാവിന്‍െറ വാര്‍ഷികവരുമാനം ആറു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് (ബ്രിട്ടന്‍ ഒഴികെ) വര്‍ഷത്തില്‍ 15,400 യു.എസ് ഡോളര്‍ (10,30,000 ഇന്ത്യന്‍ രൂപ) ആണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. ബ്രിട്ടനില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 9900 പൗണ്ടും (8,63,000 ഇന്ത്യന്‍ രൂപ) ലഭിക്കും. ഇതുകൂടാതെ പുസ്തകങ്ങള്‍ വാങ്ങുന്നതിനും യാത്രാ അലവന്‍സുകളും ലഭിക്കും. പ്രത്യേക അപേക്ഷാഫോറം വഴി വികലാംഗക്ഷേമ വകുപ്പ് മുഖാന്തരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷകള്‍ സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തിയശേഷം ചുരുക്കപ്പട്ടിക മാധ്യമങ്ങള്‍ വഴി അറിയിക്കും. ഈ ചുരുക്കപ്പട്ടികയില്‍നിന്നായിരിക്കും അനുയോജ്യരായവരെ തെരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.disabilityaffairs.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2016 സെപ്റ്റംബര്‍ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.