വടുതല: വെബ്സൈറ്റ് കുരുക്കില്‍പെട്ട് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ച ന്യൂനപക്ഷ പ്രീ മെട്രിക്, പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം ഒക്ടോബര്‍ 31വരെ നീട്ടി.
സര്‍വര്‍ തകരാറാകുന്നത് പതിവായതുമൂലം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാംതവണയാണ് തീയതി നീട്ടുന്നത്. നേരത്തേ ഒമ്പതോളം രേഖകള്‍ സ്കാന്‍ ചെയ്ത് സൈറ്റില്‍ അപ്ലോഡ് ചെയ്യണമായിരുന്നു. സര്‍വര്‍ തകരാറാകുന്നതുമൂലം ഇത് മാറ്റി. സര്‍വര്‍ തകരാറുമൂലം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല.
ചില സര്‍ട്ടിഫിക്കറ്റുകള്‍ പത്തുരൂപയുടെ മുദ്രപേപ്പറില്‍ സമര്‍പ്പിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സ്കോളര്‍ഷിപ് സമര്‍പ്പണത്തിന് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ വെബ്സൈറ്റില്‍ പ്ളസ് ടു വിഷയങ്ങള്‍ക്ക് പകരം നഴ്സിങ്ങും ഡിപ്ളോമ കോഴ്സുകളും വരുകയും ജില്ലയിലെ സ്കൂളുകളുടെ പേരുകള്‍ പോവുകയും ചെയ്തത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.