രാജ്യത്തെ മിടുക്കരായ ബിരുദധാരികൾക്ക് ഏഷ്യ-പസഫിക് മേഖലയിലെ 10 രാജ്യങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട 29 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ വിഷയങ്ങളിൽ ബിരുദാനന്തരബിരുദത്തിന് അവസരമൊരുക്കുന്നതാണ് ഏഷ്യൻ െഡവലപ്മെൻറ് ബാങ്ക്/ജപ്പാൻ സ്കോളർഷിപ് പ്രോഗ്രാം.
ഇക്കണോമിക്സ്, ബിസിനസ് ആൻഡ് മാനേജ്മെൻറ്, സയൻസ് ആൻഡ് ടെക്നോളജി, വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിലാണ് വിദ്യാർഥികൾക്ക് ബിരുദാനന്തരബിരുദത്തിന് അവസരമൊരുങ്ങുന്നത്. ഇന്ത്യയിൽ ഇതിൽ പെങ്കടുക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, ഡൽഹിയാണ്. എം.ടെക് ഇൻ സയൻസ് ആൻഡ് ടെക്നോളജി ആണ് ഇവിടെ പഠിക്കാനാകുക.
സ്േകാളർഷിപ്: പൂർണമായ ട്യൂഷൻ ഫീസ്, പ്രതിമാസ ചെലവുകൾക്കായുള്ള അലവൻസ്, വീട്ടുവാടക, പുസ്തകങ്ങൾക്കും പഠനോപാധികൾക്കുമുള്ള ചെലവ്, മെഡിക്കൽ ഇൻഷുറൻസ്, യാത്രാബത്ത എന്നിവയാണ് സ്കോളർഷിപ്പിെൻറ പരിധിയിൽ വരുക. ഗവേഷണവിദ്യാർഥികൾക്ക് തീസിസ് തയാറാക്കുന്നതിന് പ്രേത്യക ഗ്രാൻറുണ്ട്.
യോഗ്യത: സ്കോളർഷിപ് നൽകാനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ എം.എ/പിഎച്ച്.ഡി കോഴ്സിന് പ്രവേശനം നേടിയിരിക്കണം.
ബിരുദം നേടിയിരിക്കണം. 35 വയസ്സോ അതിൽതാഴെയോ ആയിരിക്കണം. നല്ല ആരോഗ്യസ്ഥിതിയായിരിക്കണം. കോഴ്സ് പൂർത്തിയായാൽ വിദ്യാർഥികൾക്ക് ജോലി ചെയ്യാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങാം.
അപേക്ഷ: പ്രവേശനം നേടുന്ന സ്ഥാപനത്തിലാണ് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ടത്. അതിനായുള്ള അപേക്ഷഫോറം പൂരിപ്പിച്ചുനൽകാം. എ.ഡി.ബിക്ക് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.
തെരഞ്ഞെടുപ്പ്: 150 പേർക്കാണ് സ്കോളർഷിപ് നൽകുന്നത്. സ്ഥാപനം തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ വിലയിരുത്തി യോഗ്യരായ വിദ്യാർഥികളുടെ പട്ടിക എ.ഡി.ബിക്ക് സമർപ്പിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 20. സ്കോളർഷിപ് നൽകാനായി തെരഞ്ഞെടുത്ത സ്ഥാപനങ്ങളുടെ പട്ടികയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.adb.orgൽ Careers വിഭാഗത്തിൽ Scholarship Program കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.