ജീവിതത്തില്‍ ഉയര്ച്ചയുണ്ടാവണമെങ്കില് നമുക്കുവേണ്ടി മറ്റാരെക്കാളും നമ്മള് തന്നെ മുന്നോട്ടിറങ്ങണം. നമ്മുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നതില്‍ നമ്മുടെ റോള്‍ വളരെ വലുതാണ്. ജീവിതങ്ങളില്‍ ഉയരങ്ങളിലെത്താന്‍ സ്വയമേവ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണമായി ഉത്തരവാദിത്തം കാണിക്കണം. ബിസിനസുകാരനാണെങ്കില്‍ ചെയ്യുന്ന ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണം. വിദ്യാര്‍ഥിയാണെങ്കില്‍ പഠനത്തോട് ആത്മാര്‍ത്ഥത കാണിക്കുക. അങ്ങനെ നിങ്ങളുടെ മേഖല ഏതായാലും അതില്‍ 100ശതമാനം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക.
സമയം പെട്ടെന്ന് നീങ്ങും. ചെയ്യേണ്ട കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ഷെഡ്യൂളുണ്ടാകണം. വ്യായാമത്തിന്, ഹോം വര്‍ക്കിന്, സോഷ്യലൈസേഷന്, ഭാവിക്കുവേണ്ടി എന്നിങ്ങനെ നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ക്കായി സമയം കരുതിവെക്കണം.
ജീവിതത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോള്‍ അഞ്ച് പ്രധാനകാര്യങ്ങള്‍ സ്വയം ചോദിക്കണം. എന്താണ് ഞാന്‍ മാറ്റേണ്ടത്, എവിടെയൊക്കെയാണ് ഞാന്‍ ഇംപ്രൂവ് ചെയ്യേണ്ടത്, എന്താണ് ഞാന്‍ നിര്‍ത്തേണ്ടത്, എന്താണ് ചെയ്യാന്‍ ഇനിയും ചെയ്യേണ്ടത്, ആരാണ് എന്നെ സഹായിക്കേണ്ടത്. ഇതില്‍ ആരാണ് സഹായിക്കേണ്ടത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് മെന്റര്‍. സ്വയം നമുക്ക് വളരാന്‍ കഴിയാത്ത ചില മേഖലയിലെങ്കിലും നമ്മളെ പിന്തുണക്കാന്‍ ഒരാള്‍ വേണം. ആ ഉത്തരവാദിത്തമാണ് മെന്റര്‍ നിര്‍വഹിക്കുക. ശരിയായ മെന്ററെ കണ്ടെത്തിയാല്‍ അയാള്‍ക്ക് നമ്മെ ഏറെ മുന്നോട്ട് നയിക്കാനാവും.
ചെയ്യാനുദ്ദേശിക്കുന്ന കാര്യം ചെയ്യാന്‍ കാത്തിരിക്കേണ്ടതില്ല. ആദ്യ പടിയെന്ന നിലയില്‍ അത് ചെയ്തു തുടങ്ങുക.
നല്ല ചിന്തകളാണ് നല്ല പ്രവൃത്തികളിലേക്കും, പെരുമാറ്റത്തിലേക്കും വികാരങ്ങളിലേക്കും റിസര്ട്ടിലേക്കും എത്തിക്കുന്നത്. ചിന്തകള്കൊണ്ടാണ് നമുക്ക് ജീവിതത്തില്‍ എന്താണ് വേണ്ടത് അത് സൃഷ്ടിക്കാന്‍ പറ്റുക. നമ്മുടെ ജീവിതത്തിലെ ക്യാപ്റ്റനാകണമെങ്കില്‍ നമ്മുടെ ചിന്തകളെ നമുക്ക് രൂപകല്‍പ്പന ചെയ്യാന്‍ പറ്റണം. ചിന്തകളുടെ പരിധിക്ക് അപ്പുറത്തേക്ക് നമുക്കൊരിക്കലും വളരാനാവില്ല. ചെറുതായി ചിന്തിക്കുകയാണെങ്കില്‍ ജീവിതം ചെറുതേ നല്‍കൂ, വലുതായി ചിന്തിക്കുകയാണെങ്കില്‍ വിചാരിക്കുന്നതിലുമപ്പുറത്തുള്ള കാര്യങ്ങള്‍ ജീവിതത്തിലേക്ക് എത്തും. ഇതിനെയാണ് ലോ ഓഫ് ലിമിറ്റ്സ് എന്ന് പറയുന്നത്.
മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതെല്ലാമുണ്ടായിട്ടുള്ളത്. നമ്മുടെ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ചിന്ത, കൃത്യമായ പ്ലാനിങ്, പ്രവൃത്തിയുടെ ഫലം. മനുഷ്യര്‍ക്ക് അവരുടെ ചിന്തകളെ ആവശ്യമുള്ള രീതിയിലേക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഭൂമിയിലുള്ള എല്ലാം തുടങ്ങുന്നത് ഒരു ചിന്തയില്‍ നിന്നാണ്. അതിനാല്‍ നല്ല ചിന്തകള്‍ തെരഞ്ഞെടുക്കുക, അതിനായി മനസിനെ ഒരുക്കുക.
നമുക്ക് മാറ്റാന്‍ പറ്റാത്തതിനെ, അല്ലെങ്കില്‍ കഴിവിന് അപ്പുറത്തേക്കുള്ള കാര്യങ്ങളെ അംഗീകരിക്കുക. മറ്റൊന്നിനോട് താരതമ്യം ചെയ്യലുകള്‍ നിര്‍ത്തുകയാണെങ്കില്‍ ചിന്തകളെ നിയന്ത്രിക്കാന്‍ സാധിക്കും. പോസിറ്റീവ് അഫേമേഷന്സ് നല്ല ചിന്തകളെ ഉണ്ടാക്കും. മോശം ചിന്തകളാണ് വരുന്നതെങ്കില്‍ അത് തിരിച്ചറിഞ്ഞ് നല്ല ചിന്തകളുടെ വിത്തുകള്‍ മനസിലിടുക. ബാറ്ററി റീചാര്‍ജ് ചെയ്യുന്നതുപോലെ മനസിലേക്ക് നല്ല ചിന്തകള്‍ കടത്തിവിടണം. ഒരു വ്യവസായി അയാളുടെ ലാഭനഷ്ടക്കണക്കുകള്‍ നോക്കുമ്പോലെ ഒരു ദിവസത്തിന്റെ അവസാനം അന്നത്തെ ചിന്തകളെ സ്വയം വിലയിരുത്തണം. ഇതിലൂടെ ജീവിതത്തിന്റെ മൂല്യം കൂട്ടാനും അര്‍ത്ഥവത്തായ ജീവിതം നയിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.