ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്നവരുടെ പട്ടികയിലേക്ക് ഇന്ത്യൻ വംശജനായ ടെക്കിയും. മുൻനിര ഇലക്ട്രോണിക് വെഹിക്കിൾ ബാറ്ററി നിർമാണ കമ്പനിയായ ക്വാണ്ടം സ്കേപ്പിന്റെ സ്ഥാപകനും മേധാവിയുമായ ജഗ്ദീപ് സിങ് കനത്ത ശമ്പളം വാങ്ങുന്നത്. ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്പളം 48 കോടിയാണ്. വാർഷിക ശമ്പളം 17,500 കോടി രൂപയും. 230 കോടി ഡോളര്‍ മൂല്യമുള്ള ഓഹരി ഓപ്ഷനുകളും ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ ആസ്തി.
സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ജഗ്ദീപ് സിങ് ബി.ടെക് ബിരുദം പൂർത്തിയാക്കിയത്. കാലിഫോർണിയ യൂനിവേഴ്സിറ്റി, ബെർക്‍ലിയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി. എച്ച്.പി, സൺ മൈക്രോസിസ്റ്റംസ് എന്നീ വൻകിട സ്ഥാപനങ്ങളിൽ കരിയർ തുടങ്ങിയ സിങ് വൈകാതെ നിരവധി സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു. 1992ൽ തുടങ്ങിയ എയർസോഫ്റ്റ് അതിലൊന്നാണ്.
2010ലാണ് ഇദ്ദേഹം ക്വാണ്ടം സ്‌കേപ്പ് തുടങ്ങിയത്. ബാറ്ററി സാങ്കേതിക വിദ്യയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി സോളിഡ് ബാറ്ററികള്‍ നിര്‍മിക്കുകയാണ് ഇപ്പോള്‍ ക്വാണ്ടം സ്‌കേപ്പ്. ദ്രവ ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിച്ചുള്ള ലിഥിയം-അയോണ്‍ ബാറ്ററിയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സുരക്ഷിതവും വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവുന്നവയിമാണ് സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികള്‍. കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ ഇതിനാവുന്നു. വാഹനങ്ങളില്‍ ഏറെ ഉപകാരപ്രദമാണ് ഇത്തരം ബാറ്ററികള്‍.
ബില്‍ഗേറ്റ്‌സ്, വോക്‌സ് വാഗണ്‍ പോലുള്ള നിക്ഷേപകരുടെ പിന്‍ബലത്തില്‍ മുന്നേറുകയാണ് ക്വാണ്ടം സ്‌കേപ്‌സ്. 2024 ല്‍ ജഗ്ദീപ് ക്വാണ്ടം സ്‌കേപ്പിന്റെ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ കമ്പനി ബോര്‍ഡ് ചെയര്‍മാനാണ്. ശിവ ശിവറാം ആണ് നിലവിലെ ക്വാണ്ടം സ്‌കേപ്പിന്റെ സി.ഇ.ഒ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.