സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം ആലപ്പുഴ, പുനലൂര്‍, അടൂര്‍, വര്‍ക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര) എം.ബി.എ (ഫുള്‍ടൈം) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 27 മുതല്‍ 30 വരെ അതാത് യു.ഐ.എം കേന്ദ്രങ്ങളില്‍വെച്ച് നടത്തും.
പരീക്ഷ രജിസ്ട്രേഷന്
അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എസ്സി, ബി.കോം സി.ബി.സി.എസ്.എസ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
ടൈംടേബിള്‍
2023 ജൂലൈ സെഷന് Ph.D. കോഴ്സ് വര്‍ക്ക് പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എം.സി.ജെ, എം.ടി.ടി.എം നവംബര്‍ 2023 ഡിഗ്രി പരീക്ഷകളുടെ (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2020, 2019 അഡ്മിഷന് സപ്ലിമെന്ററി) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ (2020 സ്കീം - 2021 അഡ്മിഷന്) & സപ്ലിമെന്ററി (2020 സ്കീം - 2020 അഡ്മിഷന്, 2018 സ്കീം - 2019 അഡ്മിഷന്) ഫുള്‍ടൈം (യു.ഐ.എം ഉള്‍പ്പെടെ/ ട്രാവല്‍ & ടൂറിസം) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഡിസംബർ നാലിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് നവംബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഡിസംബർ 11ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി റെഗുലർ /സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) പരീക്ഷക്ക് നവംബർ 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷ തീയതി
ഡിസംബർ നാലിന് ആരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ /സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
ഡിസംബർ നാലിന് ആരംഭിക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് II റെഗുലർ /സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
നവംബർ 21 മുതൽ ഡിസംബർ 14 വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) തിയറി പരീക്ഷ ടൈം ടേബ്ൾ പ്രസിദ്ധീകരിച്ചു.
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2023 മേയിൽ വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2020 അഡ്മിഷൻ) പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പുനർ മൂല്യനിർണയം/ഇംപ്രൂവ്മെന്റ് ഫലങ്ങൾ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ ഒഴികെയുള്ള എല്ലാവരും ഈ അവസരം ഉപയോഗിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
നവംബർ ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എ ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2022 (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. ഇത് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾ ടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.