ഫലസ്തീൻ ഒരു നാടിെൻറ പേരല്ല; അധിനിവേശത്തിനും സാമ്രാജ്യത്വത്തിനും സയണിസ്റ്റ് ആക്രമണങ്ങൾക്കുമെതിരായ മനുഷ്യകുലത്തിെൻറ പൊ
രുതലിെൻറ പേരാണ്. അധിനിവേശത്തിെൻറ ഉൗക്കിനോടും ഉപരോധത്തിെൻറ വരിഞ്ഞുമുറുക്കലുകളോടും ഇടിമിന്നൽ കണക്കെ പ്രതിരോധം തീർക്കുന്ന ധീര വിപ്ലവകാരികളുടെ നാട്. ഫലസ്തീനിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിെൻറ നേർചിത്രം േപ്രക്ഷകന് മുന്നിൽ എത്തിക്കുന്ന നാടകമാണ് ‘ഇടിമിന്നലുകളുടെ പ്രണയം’. പി.കെ. പാറക്കടവിെൻറ ഫലസ്തീെൻറ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രമേയമാക്കിയ, ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അബ്ബാസ് കാളത്തോടാണ് നാടകം സംവിധാനം ചെയ്തത്. യുദ്ധത്തിെൻറയും പ്രതിരോധത്തിെൻറയും ഇടയിലെ നൊമ്പരങ്ങളും പോരാട്ടങ്ങൾക്കിടയിൽ മൊട്ടിടുകയും പുഷ്പിക്കുകയും ചെയ്യുന്ന ആഹ്ലാദങ്ങളും സന്തോഷങ്ങളും പ്രണയവും ഉൾച്ചേർന്നതാണ് നാടകം. തൃശൂർ ദിശ നാടകവേദി കുറ്റ്യാടിയിലെ അടയാളം സാംസ്കാരിക വേദിയുടെ പ്രഖ്യാപനേത്താടനുബന്ധിച്ചാണ് ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിന് ആദ്യമായി ദൃശ്യാവിഷ്കാരം നൽകിയത്.
നജീബ് കീലാനിയുടെ ആഖ്യായികകൂടി കൂട്ടിച്ചേർത്തതാണ് ഇൗ ആവിഷ്കാരം.
അലാമിയ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തിെൻറ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് നാടകം മുന്നോട്ടുപോകുന്നത്. യുദ്ധത്തിെൻറയും സംഘർഷത്തിെൻറയും സർവവിധ പ്രക്ഷുബ്ധതകൾക്കിടയിലും അലാമിയയുടെയും ഫർനാസിെൻറയും ജീവിതത്തിൽ വികസിക്കുന്ന പ്രണയത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. യാസർ അറഫാത്ത്, പി.എൽ.ഒ, ഹമാസ്, ഫതഹ്, ശൈഖ് അഹമ്ദ് യാസീൻ, അബ്ദുൽ അസീസ് റൻതീസി തുടങ്ങിയ ഫലസ്തീനുമായി ബന്ധപ്പെട്ട വ്യക്തികളും പ്രസ്ഥാനങ്ങളും മുതൽ മഹാത്മ ഗാന്ധി വരെയുള്ളവർ നാടകത്തിൽ വന്നുപോകുന്നു. സയണിസ്റ്റ് സേന പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തുന്ന ക്രൂരതകളെയും നാടകം വരച്ചുകാട്ടുന്നു. ചുറ്റും രക്തസാക്ഷികൾ വന്നുനിറയുേമ്പാഴും അതിനിടയിൽ ജീവിതത്തിെൻറ ആഹ്ലാദങ്ങളും സന്തോഷങ്ങളും പ്രണയങ്ങളും കണ്ടെത്തുന്നവനാണ് ഓരോ ഫലസ്തീനിയും.
നാലുവയസ്സുകാരനെ അധിനിവേശ ശക്തികൾക്കെതിരായ പ്രതിരോധത്തിെൻറ ബാലപാഠം പരിശീലിപ്പിക്കുന്ന അഞ്ചു വയസ്സുകാരനായ സഹോദരൻ, ഒരേ കുടുംബത്തിലെ സഹോദരനും മകനും ഭർത്താവും ഒരുമിച്ച് രക്തസാക്ഷിത്വം വരിക്കപ്പെടുന്ന അവസ്ഥ, എല്ലാം തകർന്നിട്ടും ഉറ്റവരെല്ലാം നഷ്ടപ്പെട്ടിട്ടും കാൽപന്തുകളിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യങ്ങൾ, ഏതു നിമിഷവും ആക്രമിക്കപ്പെടാവുന്ന ആതുരാലയങ്ങൾ തുടങ്ങി ഫലസ്തീനിെൻറ നേർമുഖങ്ങളെല്ലാം ആശയഗാംഭീര്യത്തോടെ അവതരിപ്പിക്കുന്നതിൽ ഇതിെൻറ അണിയറപ്രവർത്തകർ മിടുക്ക് കാണിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷം ലോകത്തെമ്പാടും ശക്തിപ്പെടുകയും ഫലസ്തീനിെൻറ കാര്യത്തിൽ നേരത്തേ സ്വീകരിച്ചുപോന്ന ചേരിചേരാ നയത്തിൽനിന്ന് ഇന്ത്യ വ്യതിചലിക്കുകയും ഇസ്രായേലിനോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ തീർച്ചയായും ഈ നാടകം ഒരു സാംസ്കാരിക പ്രതിരോധം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.