എസ്. സുഹാസ്

നേട്ടങ്ങളുടെ പട്ടികയുമായി കലക്ടർ എസ്. സുഹാസ് പടിയിറങ്ങുന്നു

കൊച്ചി: രണ്ടു വർഷം ജില്ലയുടെ ഭരണചക്രം തിരിച്ച കലക്ടർ എസ്. സുഹാസ് പടിയിറങ്ങുന്നത് നേട്ടങ്ങളുടെ പട്ടികയുമായി. 2019 ജൂണ്‍ 20നാണ് സുഹാസ് ചുമതലയേല്‍ക്കുന്നത്. കടൽ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരമേഖലയിലെ പ്രശ്നങ്ങളായിരുന്നു ആദ്യവെല്ലുവിളി. 2019ലെ വെള്ളപ്പൊക്കം, പിന്നീടുള്ള രണ്ടു വര്‍ഷത്തെ കോവിഡ് ദുരിതകാലം.

ജില്ലയിലെ ഡിജിറ്റല്‍വത്​കരണം, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം, ഗുണഭോക്താക്കളെ കണ്ടെത്തല്‍, സഹായവിതരണം തുടങ്ങിയവ കുറ്റമറ്റരീതിയിൽ നടപ്പാക്കി. ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പിലും ജില്ല മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓപറേഷന്‍ ബ്രേക്​ ത്രൂ, 'ക്ലീന്‍ എറണാകുളം' മാലിന്യനിര്‍മാജന യജ്ഞം തുടങ്ങിയവയെല്ലാം കലക്ടറുടെ ഇടപെടലോടെ നടപ്പാക്കിയവയാണ്. കോവിഡ് വ്യാപന ഘട്ടത്തിൽ ജില്ലയിൽ നടപ്പാക്കിയ വിസ്‌ക് കോവിഡ് പരിശോധന സംവിധാനം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

കോവിഡ് ബാധിതർക്കായി പ്രത്യേക ആശുപത്രികളും നിരീക്ഷണ കേന്ദ്രങ്ങളും ആദ്യമായി സജ്ജമാക്കിയ ജില്ലകളിലൊന്നായി എറണാകുളം. ഓക്‌സിജന്‍ വാര്‍ റൂം, പേഷ്യൻറ് ലിഫ്റ്റ് കെയര്‍ തുടങ്ങിയ നൂതനാശയങ്ങള്‍ ശ്രദ്ധ നേടി. നിരവധി വികസന പദ്ധതികള്‍ക്ക് ഭരണപരമായ പിന്തുണ നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്​മെൻറ് കോർപറേഷ​െൻറ സാരഥ്യത്തിലേക്കാണ് സുഹാസ് മടങ്ങുന്നത്.

Tags:    
News Summary - Collector with list of achievements S. Suhas steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.