തൊടുപുഴ: ജില്ലയിലെ 752 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ബൂത്തുകളില്‍ 75 ശതമാനം വെബ്കാസ്റ്റിങ് സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടത്. ഇതിന്റെ ഭാഗമായാണ് വെബ് കാസ്റ്റിങ് സിസ്റ്റം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ 1003 പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷന് ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കാൻ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. ഭിന്നശേഷിക്കാർക്ക് വീല്‍ചെയര്‍, റാമ്പ്, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ടോയ്ലറ്റുകള് എന്നിവയും ഉണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിർദേശങ്ങള്‍ നല്കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷൻ ഇടുക്കി നിയോജകമണ്ഡലത്തിലെ ക്രൈസ്റ്റ് കിങ് എല്‍.പി.എസ് രാജമുടിയാണ്. 1503 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന് പീരുമേട് നിയോജകമണ്ഡലത്തിലെ പച്ചക്കാനം അംഗന്‍വാടിയാണ്. 28 വോട്ടര്‍മാരാണ് ഇവിടെ. ജില്ലയില്‍ വനിത ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്താണുള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിത സൗഹൃദ പോളിങ് ബൂത്തുകള്‍ അല്ലെങ്കില്‍ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും. ഓരോ മണ്ഡലത്തിലും ഒന്നുവീതം അഞ്ച് മാതൃക ഹരിത ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പ്രകൃതിസൗഹാര്‍ദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ഹരിത മാതൃക ബൂത്തുകളൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.