പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 16 മുതല്‍ 22 വരെയുള്ള രോഗസ്ഥിരീകരണ നിരക്കിെൻറ ശരാശരിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും നിലവിൽ വരും. പുതുക്കിയ പട്ടികയനുസരിച്ച് നാല് കാറ്റഗറികളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുക.
ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ
• ഓരോ കാറ്റഗറിയിലും നേരേത്ത പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.
• എ, ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പൊതുമേഖല സ്ഥാപനങ്ങള്‍, പി.എസ്.യുകള്‍, കമ്പനികള്‍, കമീഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെയും സി കാറ്റഗറിയില്പെട്ടവ 25 ശതമാനം ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണം.
• ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓഫിസ്, അക്കൗണ്ട് പ്രവർത്തനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.
• എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഒരു സമയത്ത് 15 പേരില്‍ കവിയാതെ ആളുകളെ പ്രവേശിപ്പിക്കാം.
• കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് കുറഞ്ഞ ആളുകളെ ഉള്‍പ്പെടുത്തി നടത്താം.
• പരീക്ഷകള്‍ ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും നടത്താം.
• അക്ഷയ കേന്ദ്രങ്ങളുള്ള പ്രദേശങ്ങളിലെ ജനസേവന കേന്ദ്രങ്ങള്‍ക്ക് മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാം.
• പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ ബാങ്കുകള്‍ക്ക് പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണമായും ഒഴിവാക്കി 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ഉച്ചക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം.
കാറ്റഗറിയും ഉള്‍പ്പെടുന്ന പ്രദേശങ്ങളും
കാറ്റഗറി -എ (എട്ട് ശതമാനത്തിന് താഴെ ടി.പി.ആര് ഉള്ള തദ്ദേശ സ്ഥാപനങ്ങൾ)
കേരളശ്ശേരി, കോങ്ങാട്, ചളവറ, നെന്മാറ, പരുതൂര്‍, പൂക്കോട്ടുകാവ്, ഷോളയൂര്‍, കരിമ്പുഴ, പട്ടിത്തറ, പുതുശ്ശേരി, മലമ്പുഴ, വെള്ളിനേഴി, തെങ്കര, കൊഴിഞ്ഞാമ്പാറ, നെല്ലായ കാറ്റഗറി -ബി (എട്ട് മുതല്‍ 16 ശതമാനം വരെ ടി.പി.ആര്)
പൊല്‍പ്പുള്ളി, കാഞ്ഞിരപ്പുഴ, തിരുമിറ്റക്കോട്, മുണ്ടൂര്‍, പെരുമാട്ടി, കോട്ടോപ്പാടം, ആനക്കര, മങ്കര, നെല്ലിയാമ്പതി, തച്ചമ്പാറ, തൃക്കടീരി, വണ്ടാഴി, പാലക്കാട് നഗരസഭ, വാണിയംകുളം, വിളയൂര്‍, കുമരംപുത്തൂര്‍, മരുതറോഡ്, കാരാക്കുറിശ്ശി, കടമ്പഴിപ്പുറം, വല്ലപ്പുഴ, കുലുക്കല്ലൂര്‍, ഓങ്ങല്ലൂര്‍, കൊടുമ്പ്, ചെര്‍പ്പുളശ്ശേരി നഗരസഭ, കുത്തനൂര്‍, എലപ്പുള്ളി, കപ്പൂര്‍, മണ്ണൂര്‍, അലനല്ലൂര്‍, പെരിങ്ങോട്ടുകുറിശ്ശി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, കരിമ്പ, ചാലിശ്ശേരി, തച്ചനാട്ടുകര, ഷൊര്‍ണൂര്‍ നഗരസഭ, കുഴല്‍മന്ദം, അയിലൂര്‍, നാഗലശ്ശേരി, കൊപ്പം, അകത്തേത്തറ, തേങ്കുറിശ്ശി, അമ്പലപ്പാറ, വടകരപ്പതി, പട്ടഞ്ചേരി
കാറ്റഗറി -സി (16 മുതല്‍ 24 ശതമാനം വരെ ടി.പി.ആര്)
തിരുവേഗപ്പുര, എരുത്തേമ്പതി, മണ്ണാര്‍ക്കാട് നഗരസഭ, വടക്കഞ്ചേരി, ശ്രീകൃഷ്ണപുരം, ആലത്തൂര്‍, പുതുക്കോട്, കൊല്ലങ്കോട്, പല്ലശ്ശന, കൊടുവായൂര്‍, പുതുനഗരം, മുതലമട, മേലാര്‍ക്കോട്, അഗളി, നല്ലേപ്പിള്ളി, മാത്തൂര്‍, കണ്ണാടി, പൂതൂര്‍, ചിറ്റൂര്‍- തത്തമംഗലം, കാവശ്ശേരി, പെരുവെമ്പ്, പുതുപ്പരിയാരം, കോട്ടായി
കാറ്റഗറി- ഡി (24 ശതമാനത്തിന്മു കളില്‍ ടി.പി.ആര്)
തൃത്താല, കിഴക്കഞ്ചേരി, കണ്ണമ്പ്ര, എരിമയൂര്‍, പട്ടാമ്പി നഗരസഭ, വടവന്നൂര്‍, തരൂര്‍, എലവഞ്ചേരി, മുതുതല, ലെക്കിടി പേരൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.