മയക്കുമരുന്ന് കൈവശം വെച്ച പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും

മ​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച കേ​സി​ൽ പ്ര​തി​ക​ള്‍ക്ക് 11 വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് വീ​ട്ടി​ല​ക​ത്ത് ഹി​ജാ​സ് (24), ക​ല്ലാ​യി അ​മ​ന്‍ വീ​ട്ടി​ല്‍ ഹ​ക്കീ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക​ള്‍ കൈ​വ​ശം വെ​ച്ച​തും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​ല്‍പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​തു​മാ​ണ് കു​റ്റം. എ​ല്‍.​എ​സ്.​ഡി സ്റ്റാ​മ്പ് കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​ന് 10 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. എം.​ഡി.​എം.​എ വി​ല്‍പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് ഒ​രു വ​ര്‍ഷം ത​ട​വും 10,000 പി​ഴ​യും അ​ട​ക്ക​ണം. പി​ഴ​യൊ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2020 ജൂ​ൺ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ്, എം.​ഡി.​എം.​എ​യു​മാ​യി കൊ​ണ്ടോ​ട്ടി നീ​റ്റാ​ണി​മ്മ​ല്‍വെ​ച്ചാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ത​ലാ​പ്പി​ൽ അ​ബ്ദു​ൽ സ​ത്താ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - 11 years rigorous imprisonment and a fine of Rs 1,10,000 for the accused in possession of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.