ബാലരാമപുരം: ജില്ലയിൽ വിൽപനക്ക് എത്തിച്ച ലഹരി ഉൽപന്നങ്ങളും പണവും എക്സൈസ് സംഘം പിടികൂടി. 1300 കിലോ പാൻമസാലയും അഞ്ച് ലക്ഷം രൂപയുമായി എടപ്പാൾ സ്വദേശികളായ ഷഹീദ് (22) മുഹമ്മദ് റാഫി (25) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഹനമടക്കം പിടിയിലായത്. ശനിയാഴ്ച രാവിലെ അേഞ്ചാടെ ബാലരാമപുരത്ത് നിറുത്താതെ പാഞ്ഞ വാഹനത്തെ പിൻതുടർന്നാണ് പിടികൂടിയത്.
വളം കൊണ്ടുപോകുന്ന വാഹനമെന്ന വ്യാജേനയാണ് പാൻമസാല കടത്തിയത്. പിടിയിലായതിൽ ഒരാൾ നഴ്സിങ് വിദ്യാർഥിയാണ്. എക്സൈസ് സി.ഐ. ഷമീർ, എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റീവ് ഓഫിസർ ബിബിൻ, സിവിൽ ഓഫിസർമാരായ വിപിൻ ദാസ്, ഷിന്റോ എബ്രഹാം തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.