17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകി കോടതി

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകി ബോംബെ ഹൈകോടതി. ജീവപര്യന്തം തടവ് 10 വർഷമാക്കി കുറച്ച കോടതി ഇരയായ പെൺകുട്ടിയുടെ കുഞ്ഞിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇരയായ പെൺകുട്ടി പ്രസവത്തിനിടെ മരിച്ചിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷ ഇളവു ചെയ്യാൻ തീരുമാനിച്ചതെന്ന് ജസ്റ്റിസ് സദ്ന ജാദവ്, പി.കെ. ചവാൻ എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു.

പ്രതി രമേശ് വാവേക്ര് (29) ഡിസ്ക് ജോക്കിയായി ജോലിചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ തൊഴിലും ഭാവിയും ഒപ്പം ഇരയിലുണ്ടായ കുഞ്ഞിന് നഷ്ടപരിഹാരം നൽകാമെന്ന പ്രതിയുടെ മൊഴിയും കണക്കിലെടുത്താണ് ശിക്ഷ ഇളവ് ചെയ്യാൻ തീരുമാനിച്ചതെന്ന് കോടതി അറിയിച്ചു.

2015ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ഡി.എൻ.എ പരിശോധനയിൽ പ്രതിയാണ് പിതാവെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.

ഗർഭം ധരിച്ച് എട്ട് മാസത്തിന് ശേഷമാണ് കുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. പെൺകുട്ടി ക്ഷീണിതയായി കാണപ്പെടുകയും കൂടുതൽ ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ മാതാവ് പലവട്ടം ചോദ്യം ചെയ്തെങ്കിലും കുട്ടി പീഡത്തിനിരയായ വിവരം അറിയിച്ചിരുന്നില്ല. ബാബ ആശുപത്രിയിൽ വച്ച് പ്രസവത്തിനിടെ പെൺകുട്ടി മരിക്കുകയായിരുന്നു. കുഞ്ഞ് നിലവിൽ അനാഥാലയത്തിലാണ്.

Tags:    
News Summary - 17-year-old girl raped and impregnated: Court commutes sentence for accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.