സ്വാ​ലി​ഹ്, ഹാ​ബി​ദ്

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ഴി​ക്കോ​ട് -കൊ​ല്ല​ഗെ​ൽ ദേ​ശീ​യ പാ​ത​യി​ല്‍ ക​ല്ലൂ​ര്‍ 67ല്‍ ​നി​ന്നും 111 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ കൂ​ട​ര​ഞ്ഞി ചെ​റ്റാ​ലി​മ​ര​ക്കാ​ർ വീ​ട്ടി​ൽ സ്വാ​ലി​ഹ് (28), കൂ​ട​ര​ഞ്ഞി മു​ട​ക്കാ​ലി​ൽ വീ​ട്ടി​ൽ ഹാ​ബി​ദ് (26) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ എ​ന്‍.​ഡി.​പി.​എ​സ് സ്പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2020 ഡി​സം​ബ​ർ പ​ത്തി​നാ​ണ് ഇ​രു​വ​രു​ടേ​യും പ​ക്ക​ല്‍ നി​ന്നും 111 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ലോ​റി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ.​വി. സു​രേ​ഷ്‌​കു​മാ​ര്‍ ഹാ​ജ​രാ​യി.

സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണർ ടി. ​അ​നി​ൽ​കു​മാ​ർ, വ​യ​നാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വ​യ​നാ​ട് അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ആ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - 18 years imprisonment and one lakh rupees fine for accused in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.