കല്യാശ്ശേരിയിൽ 365 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

ക​ല്യാ​ശ്ശേ​രി: ക​ല്യാ​ശ്ശേ​രി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.

ക​ണ്ണൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ല്യാ​ശ്ശേ​രി സെ​ൻ​ട്ര​ലി​ൽ വെ​ച്ചാ​ണ് 365 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ല്യാ​ശ്ശേ​രി സെ​ൻ​ട്ര​ലി​ലെ മു​ഹ​മ്മ​ദ്‌ അ​സ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്‌ അ​സ്‌​ക​ർ എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്ത് എ​ൻ.​ഡി.​പി.​എ​സ് കേ​സെ​ടു​ത്തു. ജി​ല്ല​യി​ൽ എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത എം.​ഡി.​എം.​എ കേ​സു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ അ​ള​വി​ലു​ള്ള കേ​സാ​ണി​ത്.

കെ.​എ​ൽ 66 ബി 3392 ​ന​മ്പ​ർ മാ​രു​തി വാ​ഗ​ൺ ആ​ർ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​ക​വേ​യാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഉ​ത്ത​ര​മേ​ഖ​ല ജോ. ​എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡ് അം​ഗം ഗ​ണേ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - 2 held with 365g. MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.