പ്രണയബന്ധത്തിന്‍റെ പേരിൽ 13കാരിയുടെ തല മൊട്ടയടിച്ച്​ ഗ്രാമത്തിലൂടെ പരേഡ്​; 35 പേർക്കെതിരെ കേസ്​

അഹ്​മദാബാദ്​: പ്രണയബന്ധത്തിന്‍റെ പേരിൽ പതിമൂന്നുകാരിയെ പ്രാകൃത ശിക്ഷ വിധിക്ക്​ ​വിധേയമാക്കിയ കേസിൽ 22പേർ അറസ്റ്റിൽ. ഗുജറാത്തിലെ പഥാനിലാണ്​ സംഭവം.

ഗ്രാമത്തിലെ പുരുഷൻമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ തല മുണ്ഡനം ചെയ്യുകയും മുഖത്ത്​ കരിതേക്കുകയും വഴിയിലൂടെ നടത്തിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പ്രണയബന്ധത്തെ ചൊല്ലിയായിരുന്നു പ്രാകൃത ശിക്ഷാരീതി.

നവംബർ 10നാണ്​​ കേസിന്​ ആസ്​പദമായ സംഭവ​മെന്ന്​ പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ തന്നെ സമുദായത്തിൽപ്പെട്ട 35 പുരുഷൻമാർ ചേർന്ന്​ ​വഴിയിൽ തടയുകയും കൈകൾ കൂടിക്കെട്ടിയ ശേഷം തല മൊട്ടയടിക്കുകയും ചൂടുള്ള പാത്രം തലയിൽ​ വെക്കുകയുമായിരുന്നു. കൂടാതെ മുഖത്ത്​ കരി തേക്കുകയും ചെയ്​തു. തുടർന്ന്​ ​െപൺകുട്ടിയെ ഗ്രാമത്തിലൂടെ നടത്തിച്ചു. 13കാരിയുടെ പിതാവും കേസിൽ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൺകുട്ടി സഹായത്തിനായി കരയുന്നതും ഇതോടെ പുരുഷൻമാർ അവളുടെ ചുറ്റുംകൂടി പരിഹസിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന്​, വീട്ടിലെത്തിച്ച പെൺകുട്ടിയെ അന്നുതന്നെ പിതാവും ബന്ധുക്കളും ചേർന്ന്​ മറ്റൊരാൾക്ക്​ വിവാഹം കഴിച്ചു നൽകിയതായും പറയുന്നു.

ക്രൂരകൃത്യത്തിന്‍റെ വിഡിയോ വൈറലായതോടെ ജില്ല ശിശു സംരക്ഷണ ഓഫിസറും പൊലീസ്​ സൂപ്രണ്ടും ഗ്രാമത്തിലെത്തി. സ്​ഥലത്ത്​ പ്ര​േത്യക പൊലീസ്​ സംഘത്തെ വിന്യസിക്കുകയും ചെയ്​തു. 'കേസിൽ ഇതുവരെ 22 പ്രതികളെ അറസ്റ്റ്​ ചെയ്​തു. അന്വേഷണം പുരോഗമിക്കുകയാണ്​' -പഥാൻ പൊലീസ്​ സൂപ്രണ്ട്​ അക്ഷയ്​ രാജ്​ മഖ്​വാന പറഞ്ഞു.

പെൺകുട്ടിയെ പൊലീസെത്തി വീട്ടുകാരിൽനിന്ന്​ ​മോചിപ്പിച്ചു. 13കാരിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റിയതായും ആരോഗ്യപരിശോധന നടത്തിയതായും ജില്ല ശിശു സംരക്ഷണ ഓഫിസർ പറഞ്ഞു. പെൺകുട്ടിയ​ു​ടെ മൊഴി രേഖപ്പെടുത്തുകയും കൗൺസലിങ്ങിന്​ വിധേയമാക്കുകയും ചെയ്​തു.

ഗ്രാമത്തിലെ ഒരു യുവാവുമായി പെൺകുട്ടിക്ക്​ പ്രണയമുണ്ടായിരുന്നു. ദീപാവലിക്ക്​ രണ്ടുദിവസത്തിന്​ ശേഷം പെൺകുട്ടി യുവാവുമായി ഒളി​ച്ചോടിയിരുന്നു. തുടർന്ന്​ പെൺകുട്ടിയെയും യുവാവിനെയും ഗ്രാമവാസികൾ സമീപത്തെ ബസ്​ സ്റ്റാൻഡിൽനിന്ന്​ പിടികൂടി നിർബന്ധപൂർവം ഗ്രാമത്തിൽ തിരിച്ചെത്തിച്ചു. പെൺകുട്ടിയുടേതിന്​ സമാനമായി യുവാവിനെയും പ്രാകൃത ശിക്ഷക്ക്​ വിധേയമാക്കിയതായാണ്​ വിവരം. 

Tags:    
News Summary - 22 arrested after Patan girl tonsured paraded for alleged relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.