മ​യ​ക്കു​മ​രു​ന്നു​മാ​യി കു​ട​കി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: 10 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് മ​ല​യാ​ളി​ക​ളെ കു​ട​ക് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ഹ്മ​ദ് ക​ബീ​ർ (37), കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ ഖാ​ദ​ർ (27), മു​ഹ​മ്മ​ദ് മു​സ​മ്മി​ൽ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 1.16 കി​ലോ​ ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. കേ​ര​ള​ത്തി​ൽ​നി​ന്ന് കാ​റി​ൽ ക​രി​കെ വ​ഴി കു​ട​കി​ലേ​ക്ക് സ​ഞ്ച​രി​ച്ച മൂ​വ​ർ സം​ഘ​ത്തെ സം​ശ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് കു​ട​ക് എ​സ്.​പി എം.​എ. അ​യ്യ​പ്പ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ബാ​ഗ​മ​ണ്ഡ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - 3 men arrested in kudak with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.