മുംബൈ: കടംവാങ്ങിയ 100 രൂപ തിരിച്ചുനൽകാത്തതിന് 35കാരനെ സഹപ്രവർത്തകൻ സിമന്റ് കട്ട കൊണ്ട് തലക്കടിച്ച് കൊന്നു. രാജസ്ഥാൻ സ്വദേശിയായ അർജുൻ യശ്വന്ത് സിങ് സർഹാറാണ് മരിച്ചത്. സുഹൃത്തായി മനോജ് മരജ്കോലയെ പൊലീസ് അറസ്റ്റ് ചെയ്തു.
'വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇരുവരും കടം വാങ്ങിയ പണത്തെ ചൊല്ലി വഴക്കുണ്ടാക്കി. മാധവ്ഭവൻ കോമ്പൗണ്ടിന് സമീപം അർജുൻ സർഹർ ഉറങ്ങാൻ പോയി. വെള്ളിയാഴ്ച പുലർച്ചെ മനോജ് സിമന്റ് കട്ട ഉപയോഗിച്ച് തലയിടിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ മനോജിനെ മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്തു'-വി.പി റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.