കുളനട: കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ പിള്ളയുടെ വീട്ടിൽനിന്ന് 58 ലിറ്റർ വിദേശമദ്യം പിടികൂടി. ബുധനാഴ്ച ഉച്ചക്ക് 12:30ഓടു കൂടിയായിരുന്നു പരിശോധന ആരംഭിച്ചത്. ഇയാൾ ഇതിനു മുമ്പും പലതവണ വിദേശമദ്യം വിറ്റ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതാണ്. ഇത് നാലാം തവണയാണ് മധുസൂദനൻ പിള്ളയുടെ വീട്ടിൽനിന്ന് വിദേശമദ്യം പിടികൂടുന്നത്.
വീട്ടുമുറ്റത്ത് രഹസ്യഅറ ഉണ്ടാക്കി അതിനുമുകളിൽ പാറക്കല്ലുകൾ നിരത്തിയാണ് സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എക്സൈസ് സംഘമാണ് പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. പ്രദീപ്, പത്തനംതിട്ട സ്പെഷൽ സ്ക്വാഡ് സി.ഐ എസ്. ഷിജു, പ്രിവന്റിവ് ഓഫിസർ എ.പി. ബിജു, സിവിൽ ഓഫിസർമാരായ രാധാകൃഷ്ണൻ പിള്ള, ബിനു വർഗീസ്, വി. രാജേഷ്, പ്രേം അനന്തു, അബ്ദുൽ സലാം, ആകാശ് മുരളി, ഷെമീന ഷാഹുൽ തുടങ്ങിയവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.