കളമശ്ശേരി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ തേവക്കലിൽ പെരിയാർവാലി കനാൽ വെള്ളം തിരിച്ചുവിട്ടതായി ആരോപണം. കോഴിഫാമിലെ 800ഓളം കോഴികൾക്ക് ദാരുണാന്ത്യം.
തേവക്കൽ കുഴിക്കാല പുളിക്കൽ വീട്ടിൽ പി.കെ. പൗലോസിന്റെ ഫാമിലെ കോഴികളാണ് ചത്തത്. ചൊവ്വാഴ്ചയാണ് സംഭവം. ഏതാനും ദിവസമായി ഫാമിന് സമീപത്തെ അയൽവാസികൾ പെരിയാർവാലി ഉപയോഗിച്ച് കൃഷിയിടം നനച്ചു വരവെ, ഫാമിലേക്ക് പൊട്ടിച്ചുവിട്ടതായാണ് പൗലോസ് പറയുന്നത്. സംഭവദിവസം രാവിലെ പതിനൊന്നരയോടെ ഫാമിലെത്തി കോഴികൾക്ക് തീറ്റ കൊടുത്തിരുന്നു. തുടർന്ന് വൈകീട്ടെത്തുമ്പോൾ ഫാമിൽ വെള്ളം നിറഞ്ഞ് കോഴികൾ ചത്ത് കിടക്കുന്നതാണ് കണ്ടതെന്ന് ഫാം ഉടമ പറഞ്ഞു.
ഫാമിൽ സൂക്ഷിച്ചിരുന്ന 2500 രൂപയുടെ നാല് ചാക്ക് കോഴിത്തീറ്റയും നശിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ വെള്ളം പൊട്ടിച്ചുവിട്ട സംഭവത്തിൽ പൗലോസ് അയൽവാസികളായ രണ്ട് പേർക്കെതിരെ തൃക്കാക്കര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.