ജോർജ് വർഗീസ് 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോർജ് വർഗീസ് (64) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്.

ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍ 2022 - ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ  പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ആർ. ശ്രീകുമാറി​െൻറ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധി പ്രകാരം പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

Tags:    
News Summary - A case of molesting minor girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.