പോക്സോ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട: ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബിമൽ നാഗ് ബെൻഷിയാണ് (24) പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. 17 വയസ്സുള്ള പെൺകുട്ടിയെ പശ്ചിമ ബംഗാളിൽനിന്ന് തട്ടിക്കൊണ്ടു പോയതിന് റായ്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അവിടെ ശക്തിവാഹൻ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമീഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കായംകുളത്തുണ്ടെന്ന്, ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഓമല്ലൂരിൽ കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.

തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയും ചെയ്തു.പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് തട്ടിക്കൊണ്ടുവന്ന്, ഇയാളുടെ താമസസ്ഥലത്തെ മുറിയിൽ പാർപ്പിക്കുകയായിരുന്നു.അഞ്ച് ദിവസം മുമ്പാണ് പ്രതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്.

ലൈംഗിക അതിക്രമത്തിന് ഇരയായതായുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടി സ്വീകരിച്ചു.

Tags:    
News Summary - A native of Bengal was arrested in the POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.