ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് പുലിച്ചിറ തെക്കും കരയിൽ ഇമ്മകുലേറ്റ് ഡേയ്ലിൽ അലിൻ ജെറി (18) ആണ് പിടിയിലായത്.
പെൺകുട്ടിയെ നിരവധിതവണ പലയിടത്തും വെച്ച് ഇയാൾ പീഡിപ്പിക്കുകയുമായിരുന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേറ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സി.പി.ഒമാരായ സുമേഷ് അനീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ആരോഗ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.