മോ​ഹ​ന​ൻ

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: അ​ബ്കാ​രി കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി​യ​യാ​ളെ 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി. 2002ൽ ​വ്യാ​ജ​ചാ​രാ​യ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ കു​ട്ട​മ്പേ​രൂ​ർ ആ​ന​യ​ടി​യി​ൽ മ​നോ​ജ് മോ​ഹ​ന​നാ​ണ്​ (46) പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ വ്യാ​ജ ചാ​രാ​യ​വാ​റ്റ് ന​ട​ത്തി​യ​തി​ന്​ റി​മാ​ൻ​ഡി​ലാ​യി കു​റ​ച്ചു​ദി​വ​സ​ത്തി​നു​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞ മാ​ന്നാ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നീ​ഷ്, എ​സ്.​ഐ സി.​എ​സ്. അ​ഭി​രാം, സീ​നി​യ​ർ സി.​പി.​ഒ സാ​ജി​ദ്, സി.​പി.​ഒ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - accused escaped after bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.