പോക്സോ കേസിലെ പ്രതിക്ക് 81 വർഷം തടവ്

തൊടുപുഴ: കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടെ വിധി. ഇടുക്കി സ്റ്റേഷൻ പരിധിയിലെ ഒരു കേസിലും രാജാക്കാട് സ്റ്റേഷൻ പരിധിയിലെ മൂന്ന് കേസിലുമാണ് പ്രതികളെ ശിക്ഷിച്ചത്. 2019 ൽ ഇടുക്കിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതി വിമലിന് 81 വർഷം തടവും 31,000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ ജില്ല ലീഗൽ സർവിസസ് അതോറിറ്റി നൽകണം.

പത്ത് വയസ്സുകാരന് നേരെയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് രാജാക്കാട് പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിൽ അഭിലാഷിന് (30) 40 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചായതിനാൽ ഈ രണ്ട് കേസിലും പ്രതികൾ 20 വർഷം വീതം തടവ് അനുഭവിച്ചാൽ മതി.15 വയസ്സുള്ള ആൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് 2021ൽ രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ തങ്കത്തിന് (45) 12 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

രാജാക്കാട് സ്റ്റേഷൻ പരിധിയിൽ ആറ് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സുരേഷ് (44) എന്നയാൾക്ക് 37 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ ജില്ല ലീഗൽ സർവിസ് അതോറിറ്റി നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.

Tags:    
News Summary - Accused in POCSO case jailed for 81 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.