ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ. ഷാനവാസിനെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഇല്ലെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്തരം റിപ്പോർട്ട് എസ്.പിക്ക് തന്നുവെന്ന വാർത്ത ശരിയല്ല.
ഷാനവാസിനെതിരെ നിലവിൽ ഇ-മെയിലായും കത്തായും നേരിട്ടും നിരവധി പരാതി ലഭിച്ചിട്ടുണ്ട്. ഇത് ജില്ല സ്പെഷൽ ബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഈ റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ. വിശദമായി അന്വേഷിക്കാൻ കൂടുതൽ സമയമെടുക്കും. റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയിട്ടുണ്ട്. ആ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.