കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. പോത്തൻകോട് കണിയാംകോണം ചന്ദ്രഭവനിൽ സച്ചുവി(30)നെയാണ് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പോത്തൻകോട് ഓട്ടോ സ്റ്റാൻഡിൽ മാരകായുധങ്ങളുമായെത്തി ഭീഷണി മുഴക്കിയതുൾപ്പെടെ നിരവധി അക്രമ ഗുണ്ടാ പ്രപർത്തനങ്ങളിൽ സജീവമായതോടെ പൊത്തൻകോട് പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പലതവണ കരുതൽ തടങ്കലിൽ ആക്കുകയും പുറത്തിറങ്ങിയേശേഷം വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതോടെ പോത്തൻകോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സച്ചു കടക്കുന്നത് നിയമം മൂലം വിലക്കുകയും ചെയ്തിരുന്നു.

എന്നാൽ വിലക്ക് ലംഘിച്ചും പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Arrested under Kapa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.