പയ്യോളി: കോഴിയിറച്ചി വിൽപനശാലയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകളിൽ ഒരാൾ പിടിയിലായി. അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ പി.കെ. സുനീറിനെയാണ് (38) പയ്യോളി എസ്.ഐ സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പയ്യോളി ബിസ്മി നഗറിലെ 'റാഡോ' ചിക്കൻ സ്റ്റാളിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ രഹസ്യവിവരത്തെ തുടർന്ന് 27 ഗ്രാം കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച പയ്യോളി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ടൗണിലും പരിസരത്തും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനെതിരെ ജനജാഗ്രത സമിതി രൂപവത്കരിച്ച് കഴിഞ്ഞ ജനുവരി മുതൽ വിപുലമായ പ്രവർത്തനം നടത്തിവന്നിരുന്നു. ജാഗ്രത സമിതിയുടെ പ്രവർത്തനം താൽക്കാലികമായി നിലച്ചതോടെ പയ്യോളിയിൽ വീണ്ടും മയക്കുമരുന്നു മാഫിയ സജീവമാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.