പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പേരാമ്പ്ര പൊലീസ് പിടികൂടി. കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാൻ (25), തിരുവങ്ങൂർ സ്വദേശി ഷുഹൈബ് (40) എന്നിവരാണ് ശനിയാഴ്ച പുലർച്ച തെക്കേടത്ത് കടവിൽനിന്ന് പൊലീസ് പിടിയിലായത്.
ഇവർ സഞ്ചരിച്ച വാഗണർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ അൻസലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പിതാവ് തെക്കേടത്ത് കടവ് കൊടുമയിൽ മൂസയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അൻസലിന്റെ ജ്യേഷ്ഠസഹോദരൻ ഗൾഫിലുള്ള മുഹമ്മദലിയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.