പരവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പൂതക്കുളം മുക്കട ചാന്ദ്നി ഭവനിൽ പ്രസന്നൻ (64) ആണ് പിടിയിലായത്. പൊലീസ് പറയുന്നത്: ഇയാൾ മുക്കട ജങ്ഷനിൽ ഓട്ടോ ഡ്രൈവറും ഇരയുടെ അച്ഛന്റെയും അമ്മയുടെയും പരിചയക്കാരനുമാണ്. ഇരയുടെ പിതാവ് നിത്യവും മദ്യപിച്ചെത്തി വീട്ടിൽ വഴക്കും അടിപിടിയുമാണ്.
കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മദ്യപിച്ചെത്തിയ അച്ഛൻ അമ്മയെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ഈ മനോവിഷമത്തിൽ കുട്ടി വീട് വിട്ട് പുറത്തേക്ക് പോയി. ഉടൻ തന്നെ മാതാവ് അയൽവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഇവരുടെ പരിചയക്കാരനും അയൽവാസിയുമായ പ്രസന്നനെ ഫോണിൽ വിളിച്ച് മകൾ വീട്ടിൽ പിണങ്ങി ഇറങ്ങിപ്പോയെന്നും ഓട്ടോയുമായി പോയി അന്വേഷിക്കാമോന്നും ചോദിച്ചു. എന്നാൽ, ഇയാൾ ഓട്ടോയിൽ പോകാതെ ഇരുചക്രവാഹനത്തിൽ കുട്ടിയെ തിരക്കിയിറങ്ങി.
ഏകദേശം മൂന്ന് കിലോമീറ്ററിന് അപ്പുറത്തുള്ള ജങ്ഷനിൽ ബസ് സ്റ്റോപ്പിൽ പെൺകുട്ടിയെ കണ്ടെത്തി. തന്നെ അമ്മ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞതനുസരിച്ച് പെൺകുട്ടി ഇയാളോടൊപ്പം ബൈക്കിൽ കയറി. തുടർന്ന് പെൺകുട്ടിയുമായി പ്രസന്നൻ തന്റെ വീട്ടിലേക്കുപോയി. ഇവിടെെവച്ചായിരുന്നു പീഡനശ്രമം. ഭയന്ന പെൺകുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ കുട്ടിയുടെ ഭയപ്പാട് കണ്ട് അന്വേഷിച്ച മാതാവിനോട് കാര്യം പറയുകയായിരുന്നു. ഉടൻ തന്നെ പരവൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസമാണ് പ്രതിയെ പൂതക്കുളത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രവാസിയായിരുന്ന പ്രസന്നൻ അവിവാഹിതനാണ്. ആരോഗ്യപരിശോധനകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.