ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്ത രണ്ട് പ്രതികൾ പിടിയിൽ. പനച്ചിക്കാട് പൂവൻതുരുത്ത് ആതിര ഭവനിൽ അനന്തു പ്രസന്നൻ (26), പനച്ചിക്കാട് പൂവൻതുരുത്ത് പുത്തൻപറമ്പിൽ റനീഷ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ അനന്തു പ്രസന്നന്‍ കെ.എസ്.ഇ.ബിയുടെ ട്രെഞ്ച് എടുക്കുന്ന ജോലി പനച്ചിക്കാട് സ്വദേശി തോമസ് സെബാസ്റ്റ്യനെക്കൊണ്ട് കരാര്‍ എടുപ്പിക്കുകയും, എന്നാൽ, അനന്തു ഇടക്ക് നിർത്തിപ്പോവുകയുമായിരുന്നു. ഇതിെൻറ പേരിൽ ഇരുവരും വാക്കുതർക്കം ഉണ്ടായി. തുടർന്ന് പ്രതികള്‍ നാട്ടകം ദിവാൻകവലയിൽ തോമസ് സെബാസ്റ്റ്യനും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തുകയും തോമസിനെ കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തോമസിെൻറ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതികള്‍ തോമസിനെ തടഞ്ഞുനിർത്തി ആക്രമിച്ച സമയത്ത് കാറിൽ ഉണ്ടായിരുന്ന ഇയാളുടെ സുഹൃത്തായ നിബു തോമസ് പ്രതിക്കെതിരെ സാക്ഷിപറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കോടിമതയിൽനിന്ന് നിബുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയും സാക്ഷിപറഞ്ഞതിന് കാറിലിട്ട് ആക്രമിക്കുകയുമായിരുന്നു. ഇയാളും ചിങ്ങവനം പൊലീസിൽ പരാതിനൽകി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
പ്രതി അനന്തു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ എസ്. സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.