ബംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സുഹൃത്ത് 15 ലക്ഷം തട്ടിയെടുത്തതിനെ തുടർന്ന് ബംഗളൂരുവിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. 19കാരിയായ പ്രിയങ്കയെ നവംബർ 29ന് രാജാജിനഗറിലെ വീടിന്‍റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹപാഠിയായ ദിഗന്ത് ഓൺലൈൻ ഗെയിമുകളിൽ പണം നിക്ഷേപിക്കാൻ പ്രിയങ്കയെ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്.
വരുമാനം ലഭിക്കുമെന്ന് വിശ്വസിച്ച് 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പ്രിയങ്ക ദിഗന്തിന് കൈമാറി. എന്നാൽ ആഭരങ്ങൾ ലഭിച്ചശേഷം സുഹൃത്ത് പ്രയങ്കയെ ഒഴിവാക്കാൻ തുടങ്ങി. ഒടുവിൽ സ്വർണം തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചു. പ്രിയങ്ക സ്വർണം നൽകിയിട്ടില്ലെന്ന് പറഞ്ഞതായും ഇയാൾ പ്രിയങ്കയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
ആത്മഹത്യക്കുറിപ്പിൽ പ്രിയങ്ക ദിഗന്തിന്‍റെ പേര് പരാമർശിച്ചിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രിയങ്കയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.